ആലപ്പുഴ ഓച്ചിറ റോഡ് നിര്‍മാണത്തിലെ അപാകത പൊതുമരാമത്ത് വകുപ്പ് അന്വേഷിക്കും
Update: 2018-05-08 02:10 GMT
മന്ത്രിയുടെ നേരിട്ടുള്ള പരിശോധനയില്‍ ഈ ഭാഗത്ത് അയ്യായിരത്തോളം കുഴികള്‍ രൂപപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
ദേശീയ പാതയിലെ ആലപ്പുഴ ഓച്ചിറ റോഡ് നിര്‍മാണത്തിലെ അപാകത അന്വേഷിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനം. നിര്‍മ്മാണത്തിന്റെ വിശദവിവരവും സാങ്കേതിക പിഴവുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന കാര്യവും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനീയറോട് മന്ത്രി ജി സുധാകരന്‍ നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേരിട്ടുള്ള പരിശോധനയില്‍ ഈ ഭാഗത്ത് അയ്യായിരത്തോളം കുഴികള്‍ രൂപപ്പെട്ടതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.