അമ്മയുടെ എക്‌സിക്യൂട്ടീവ് മാറ്റി
പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയിലായിതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ദിലീപിന്റെ പുറത്താക്കലോടെ അമ്മയ്ക്കുള്ളില്‍ തകര്‍ക്കങ്ങള്‍ ഉണ്ടായതാണ് യോഗം മാറ്റാനുള്ള കാരണമെന്നും സൂചനയുണ്ട്.
നാളെ നടക്കാനിരുന്ന അമ്മയുടെ യോഗം മാറ്റിവെച്ചു. പ്രസിഡന്റ് ഇന്നസെന്റ് ചികിത്സയിലായിതിനാലാണ് യോഗം മാറ്റിവെച്ചതെന്നാണ് വിശദീകരണം. എന്നാല്‍ ദിലീപിന്റെ പുറത്താക്കലോടെ അമ്മയ്ക്കുള്ളില്‍ തകര്‍ക്കങ്ങള്‍ ഉണ്ടായതാണ് യോഗം മാറ്റാനുള്ള കാരണമെന്നും സൂചനയുണ്ട്.
അടിയന്തര എക്‌സിക്യൂട്ടീവ് ചേര്‍ന്നാണ് ദിലീപിനെ പുറത്താക്കാന്‍ തീരുമാനിച്ചത്. 17 അംഗ എക്‌സിക്യൂട്ടീവിലെ 10 പേര്‍മാത്രമാണ് അന്ന് പങ്കെടുത്തത്. ഇതേ തുടര്‍ന്നാണ് മുഴുവന്‍ എക്‌സിക്യൂട്ട് അംഗങ്ങളുടേയും യോഗം വിളിച്ചത്. എന്നാല്‍ പ്രസിഡന്റായ ഇന്നസെന്റ് ചികിത്സയിലായതിനാല്‍ യോഗം മാറ്റി വെക്കാന്‍ തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ മാസം നടന്ന ജനറല്‍ ബോഡിയിലും എക്‌സിക്യൂട്ടീവിനലും നടിയെയും ദിലീപിനെയും ഒരു പോലെ പിന്തുണയ്ക്കാനാണ് തീരുമാനിച്ചത്. ഇത് ചില സമ്മര്‍ദ്ദങ്ങളെ തുടര്‍ന്നായിരുന്നുവെന്നാണ് സൂചന. ആയതുകൊണ്ട് തന്നെ ദിലീപിനെ പുറത്താക്കിയ അടിയന്തര എക്‌സിക്യൂട്ടീവ് തീരുമാനം പലരും അംഗീകരിച്ചിട്ടില്ലെന്നാണ് സൂചന.
ദിലീപിനെ പുറത്താക്കാണമെന്ന് പൃഥ്വിരാജ്, ആസിഫ് അലി, രമ്യ നമ്പീശന്‍ എന്നിവരാണ് കര്‍ശന നിലപാട് സ്വീകരിച്ചത്. എന്നാല്‍ അതിന് ശേഷം സിദ്ദിഖ് ദിലീപിനെ പരസ്യമായി പിന്തുണച്ചതും ദിലീപിനെതിരെ പരസ്യപ്രതികരണങ്ങള്‍ക്ക് താരങ്ങള്‍ തയ്യാറാകാത്തതും അമ്മയ്ക്കുള്ളില്‍ ചില പ്രശ്‌നങ്ങള്‍ പുകയുന്നുണ്ടെന്ന സൂചന നല്‍കുന്നു. ദിലീപിന്റെ അറസ്‌റ്റോടെ സ്ത്രീ സംഘടനയുടെ ശക്തിവര്‍ദ്ധിച്ചതും ശ്രദ്ധേയമാണ്. ആയതിനാല്‍ എക്‌സിക്യൂട്ടീവ് ഉടന്‍ വിളിച്ചാല്‍ അത് തര്‍ക്കങ്ങള്‍ പുറത്തറിയുമെന്ന് പേടിയാണ് യോഗം മാറ്റിവെക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.