വേങ്ങരയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച സജീവം

Update: 2018-05-09 18:41 GMT
Editor : Sithara
വേങ്ങരയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച സജീവം
Advertising

വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായി മുസ്‍ലിം ലീഗ് പരിഗണിക്കുന്നവരുടെ എണ്ണം അരഡസനെങ്കിലും വരും.

വേങ്ങര ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാനുള്ള ചര്‍ച്ചകളിലാണ് മുന്നണി നേതൃത്വം. ഈ മാസം പതിനെട്ടിന് കോഴിക്കോട്ട് മുസ്‍ലിം ലീഗിന്‍റെ നേതൃയോഗം ചേരുന്നുണ്ട്. സംസ്ഥാന നേതൃത്വവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അടുത്ത ദിവസം ചേരും.

Full View

വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായി മുസ്‍ലിം ലീഗ് പരിഗണിക്കുന്നവരുടെ എണ്ണം അരഡസനെങ്കിലും വരും. കെപിഎ മജീദിനും കെഎന്‍എ ഖാദറിനുമാണ് സാധ്യത കൂടുതല്‍. ഈ മാസം പതിനെട്ടിന് കോഴിക്കോട്ട് മുസ്‍ലിം ലീഗ് നേതൃയോഗം ചേരുന്നുണ്ട്. ഈ യോഗത്തിന് ശേഷം പാണക്കാട്ടാകും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിലും അനൌദ്യോഗിക ചര്‍ച്ചകള്‍ മാത്രമാണ് ഇതുവരെ നടന്നത്. സംസ്ഥാന നേതൃത്വവുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം രണ്ട് ദിവസത്തിനകം സിപിഎമ്മിന്‍റെ ജില്ലാ സെക്രട്ടേറിയറ്റ് ചേരും. ഇതിന് ശേഷം മാത്രമേ എല്‍ഡിഎഫില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കൂ. പൊതു സ്വതന്ത്രനെയാണ് എല്‍ഡിഎഫ് പരിഗണിക്കുന്നത്.

എന്‍ഡിഎയില്‍ ലോക്ജനശക്തി പാര്‍ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എം മെഹബൂബ് സീറ്റിനായി രംഗത്തുണ്ട്. ഔദ്യോഗിക ചര്‍ച്ചകള്‍ എന്‍ഡിഎയിലും തുടങ്ങിയിട്ടില്ല. എസ്ഡിപിഐയും വെല്‍ഫെയര്‍ പാര്‍ടിയും വേങ്ങരയില്‍ മല്‍സരിക്കുന്നുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News