മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്‍മെയില്‍; പ്രസ്താവന ഉമ്മന്‍ചാണ്ടിക്ക് തന്നെ തിരിച്ചടിയായേക്കും

Update: 2018-05-09 19:38 GMT
Editor : Muhsina
മുഖ്യമന്ത്രിയായിരിക്കെ ബ്ലാക്‍മെയില്‍; പ്രസ്താവന ഉമ്മന്‍ചാണ്ടിക്ക് തന്നെ തിരിച്ചടിയായേക്കും
Advertising

മുഖ്യമന്ത്രിയെന്ന നിലയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്ന കാര്യമാണ് ഉമ്മന്‍ചാണ്ടി മറച്ചുവെച്ചത്. അഴിമതി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിളിച്ചുപറഞ്ഞതാണെങ്കിലും..

മുഖ്യമന്ത്രിയായിരിക്കെ ബ്ലാക് മെയില്‍ ചെയ്തുവെന്ന പ്രസ്താവന ഉമ്മന്‍ചാണ്ടിക്ക് തന്നെ തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തല്‍. ശിവരാജന്‍ കമ്മീഷന് മുന്നില്‍ പോലും വെളിപ്പെടുത്താത്ത കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്. ബ്ലാക്മെയിലിങ്ങിന് വിധേയമായാണോ ഉമ്മന്‍ചാണ്ടി അഴിമതിക്ക് കൂട്ടുനിന്നതെന്ന് വ്യക്തമാക്കേണ്ടി വരുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

Full View

ഒരു ഭീഷണിക്കും വഴങ്ങാത്ത ഞാനാണ് ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിനു വഴങ്ങേണ്ടി വന്നത്. അതില്‍ ഇപ്പോള്‍ അതിയായ ദുഖവും കുറ്റബോധവുമുണ്ടെന്നായിരുന്നു ഇന്നലെ ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്. ശിവരാജന്‍ കമ്മീഷന് മുന്നില്‍ മണിക്കൂറുകളോളം വിസ്തരിക്കപ്പെട്ട ഉമ്മന്‍ചാണ്ടി ഒരിക്കല്‍ പോലും ഇത്തരം ഒരു ആരോപണത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ഭീഷണിക്ക് വഴങ്ങി മുഖ്യമന്ത്രിയെന്ന പദവി ദുരുപയോഗം ചെയ്യപ്പെട്ടോ എന്ന കാര്യത്തിലടക്കം അന്വേഷണം ഉണ്ടാകുന്ന സാഹചര്യം വന്നേക്കാം.

മുഖ്യമന്ത്രിയെന്ന നിലയില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമായിരുന്ന കാര്യമാണ് ഉമ്മന്‍ചാണ്ടി മറച്ചുവെച്ചത്. അഴിമതി ആരോപണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ വിളിച്ചുപറഞ്ഞതാണെങ്കിലും സോളാര്‍ കേസിലെ അന്വേഷണ ഘട്ടത്തില് ഉമ്മന്‍ചാണ്ടിക്ക് ഇത് തിരിച്ചടിയായേക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News