മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ ഹാജരാക്കിയതായി സരിത
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ ഓഡിയോ വീഡിയോ തെളിവുകളാണ് ഹാജരാക്കിയതെന്ന് സരിത
മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കുമെതിരായ കൂടുതള്‍ ഡിജിറ്റല്‍ തെളിവുകള്‍ സരിത സോളാര്‍ കമ്മിഷന് കൈമാറി. ജയിലില്‍ വെച്ചെഴുതിയ കത്തിലെ ആരോപണങ്ങള്‍ സാധൂകരിക്കുന്ന തെളിവുകളാണ് സരിത ഹാജരാക്കിയത്. ശ്രീധരന്‍നായരോടൊപ്പം മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ദൃശ്യങ്ങളും ഹാജരാക്കിയ തെളിവുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സരിത പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ദൃശ്യ-ശബ്ദ തെളിവുകളാണ് സരിത കമ്മിഷന്‍ കൈമാറിയത്. നാല് മന്ത്രിമാര്‍ക്കെതിരെ ആരോപണമുന്നയിച്ചിരുന്നുവെങ്കിലും എപി അനില്‍കുമാര്‍, കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെയുള്ള ദൃശ്യ തെളിവുകളും, അടൂര്‍ പ്രകാശിനെതിരെയുള്ള ശബ്ദ തെളിവുകളുമാണ് സരിത ഹാജരാക്കിയത്. മുഖ്യമന്ത്രിയുമായുള്ള ശാരീരിക ബന്ധത്തിന്‍റെ തെളിവുകള്‍ മറ്റൊരാളുടെ കൈവശമുണ്ട്. സ്വകാര്യതയെ ബാധിക്കാത്ത തെളിവുകള്‍ പൊതുജനങ്ങള്‍ക്ക് കൈമാറുമെന്നും സരിത കൂട്ടിച്ചേര്‍ത്തു.