വിഎസിന്റെ പദവിയുടെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകുമെന്ന് യെച്ചൂരി
Update: 2018-05-11 05:20 GMT
വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ പദവി നല്‍കുന്ന കാര്യം പിബി, കേന്ദ്രക്കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ച ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.
വിഎസ് അച്യുതാനന്ദന് സര്‍ക്കാര്‍ പദവി നല്‍കുന്ന കാര്യം പിബി, കേന്ദ്രക്കമ്മിറ്റി യോഗങ്ങളില്‍ ചര്‍ച്ച ചെയ്തുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ ഉടന്‍ ചെയ്തു തീര്‍ക്കുമെന്നും എല്ലാം ശരിയാവുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. പിബി കമ്മീഷന്റെ കാര്യവും ചര്‍ച്ച ചെയ്തുവെന്നും കമ്മീഷന്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ നടത്തുമെന്നും യെച്ചൂരി പറഞ്ഞു.