ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്‍ലിം സമുദായത്തെ വേട്ടയാടരുത്: എ കെ ആന്റണി

Update: 2018-05-11 09:17 GMT
Editor : Sithara
ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്‍ലിം സമുദായത്തെ വേട്ടയാടരുത്: എ കെ ആന്റണി
ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്‍ലിം സമുദായത്തെ വേട്ടയാടരുത്: എ കെ ആന്റണി
AddThis Website Tools
Advertising

ഐഎസ് വാര്‍ത്തകളുടെ പേരില്‍ മുസ്‍ലിം സമുദായത്തിനെതിരെ പ്രചാരണം നടത്താനുള്ള ശ്രമം ദൌര്‍ഭാഗ്യകരമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്റണി

Full View

ഐഎസ് റിപ്പോര്‍ട്ടുകളുടെ പേരില്‍ മുസ്‍ലിം സമുദായത്തെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താനുള്ള ശ്രമം ദൌര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എ കെ ആന്റണി. ഐഎസിന്റെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായത് മുസ്‍ലിംകള്‍ക്കാണ്. മുസ്‍ലിം രാഷ്ട്രങ്ങളും പണ്ഡിതന്‍മാരും ഐഎസിനെതിരെ നിലപാടെടുത്തിട്ടുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായവും ഐഎസിനെതിരായ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ സാഹചര്യത്തില്‍ അവരെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് ശരിയല്ലെന്ന് ആന്റണി പറഞ്ഞു.

കേരളത്തില്‍ നിന്ന് ഏതാനും പേര്‍ ഐഎസിലേക്ക് പോയെന്ന വാര്‍ത്ത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷണം നടത്തി വസ്തുത പുറത്തുകൊണ്ടുവരണം. എന്നാല്‍ ഇതിന്റെ പേരില്‍ സാമുദായിക ധ്രുവീകരണം നടത്തുന്നത് ശരിയല്ലെന്ന് എകെ ആന്റണി പറഞ്ഞു.

സാകിര്‍ നായികിന്റെ കാര്യത്തില്‍ അന്വേഷണം കഴിയുന്നതിന് മുന്‍പ് മുദ്രകുത്താനില്ലെന്നും ആന്റണി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News