തൃശൂര്‍ നഗരം ഇന്ന് പുലികള്‍ കീഴടക്കും; ഇത്തവണ നഗരംചുറ്റാന്‍ പെണ്‍പുലികളും

Update: 2018-05-12 01:43 GMT
തൃശൂര്‍ നഗരം ഇന്ന് പുലികള്‍ കീഴടക്കും; ഇത്തവണ നഗരംചുറ്റാന്‍ പെണ്‍പുലികളും
Advertising

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറങ്ങും. വൈകീട്ട് നാലിനാണ് പുലികളി. ഇത്തവണ അഞ്ഞൂറോളം പുലികളാണ് നഗരം ചുറ്റാനിറങ്ങുക.

Full View

തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലിയിറങ്ങും. വൈകീട്ട് നാലിനാണ് പുലികളി. ഇത്തവണ അഞ്ഞൂറോളം പുലികളാണ് നഗരം ചുറ്റാനിറങ്ങുക. പത്ത് സംഘങ്ങള്‍. ഓരോന്നിലും അമ്പതോളം പുലികള്‍.. അതിനനുസരിച്ച് വാദ്യക്കാരും.. തൃശൂര്‍ നഗരം ഇന്ന് ആവേശത്തിമിര്‍പ്പിലാകും.

ഒരുക്കങ്ങളെല്ലാം അവസാനിച്ചു. പുലികളെ അണിയിച്ചൊരുക്കുന്ന പണി ആരംഭിച്ചു. ചായവും ഗറില്ല പൌഡറും വാര്‍ണിഷും അമ്മിക്കല്ലില്‍ അരച്ചെടുത്താണ് പുലികള്‍ക്ക് മേല്‍ തേച്ച് പിടിപ്പിക്കുക. മണിക്കൂറുകളോളം നീളും ചായം തേച്ച് പുലിയെ ഒരുക്കാന്‍. തുടര്‍ന്ന് നാല് മണിക്ക് ഓരോരുത്തരായി സ്വരാജ് റൌണ്ടിലേക്ക്. വനിതാ പുലികള്‍, വിദേശ പുലികള്‍ ഇങ്ങനെ പ്രത്യേകതകള്‍ ഏറെയുണ്ട് ഇത്തവണ. ഓരോ ദേശത്തിന്റെയും മാത്രം പ്രത്യേക പുലികളെ മടയില്‍ ഒളിപ്പിച്ച് വെച്ചിരിക്കുകയാണ്. വലിയ സജ്ജീകരണമാണ് പുലികളി കാണാനെത്തിയവര്‍ക്ക് കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്. വിദേശികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സ്ത്രീകള്‍ക്കും കാണുന്നതിന് പ്രത്യേക സജീകരണമുണ്ട്. ഉച്ചമുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിന് ശേഷമുള്ള മണിക്കൂറുകള്‍ പുലിത്താളത്തിന്റേതാണ്.. പുലികളുടെയും...

Tags:    

Similar News