ആദ്യമായി സ്ത്രീകള്‍ക്ക് സന്ദര്‍ശനമനുവദിച്ച് താഴത്തങ്ങാടി ജുമാമസ്ജിദ്

Update: 2018-05-12 12:08 GMT
Editor : admin
ആദ്യമായി സ്ത്രീകള്‍ക്ക് സന്ദര്‍ശനമനുവദിച്ച് താഴത്തങ്ങാടി ജുമാമസ്ജിദ്
ആദ്യമായി സ്ത്രീകള്‍ക്ക് സന്ദര്‍ശനമനുവദിച്ച് താഴത്തങ്ങാടി ജുമാമസ്ജിദ്
AddThis Website Tools
Advertising

മസ്ജിദിന്റെ വാസ്തുവും കൊത്തുപണികളും നിര്‍മിതിയുമൊക്കെ കണ്‍നിറയെ കണ്ട ആഹ്ലാദത്തിലായിരുന്നു

ചരിത്രമെഴുതി കോട്ടയത്തെ പ്രസിദ്ധമായ താഴത്തങ്ങാടി ജുമ മസ്ജിദ്. 1300 വര്‍ഷം പഴക്കമുള്ള പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് സന്ദര്‍ശനം അനുവദിച്ചാണ് ചരിത്രത്താളുകളില്‍ മസ്ജിദ് ഇടം നേടിയത്. 2 ദിവസത്തേക്കാണ് സ്ത്രീകള്‍ക്ക് മസ്ജിദില്‍ സന്ദര്‍ശനം അനുവദിച്ചത്.

Full View

കുഞ്ഞുറസിയ മുതല്‍ നവതിയിലെത്തിയ ബീപാത്തുമ്മവരെ ആശ്ചര്യത്തോടെ ജുമ മസ്ജിദില്‍ കണ്ടുനിന്ന കാഴ്ചയായിരുന്നു താഴത്തങ്ങാടി പള്ളിയില്‍ കണ്ടത്. 1330 വര്‍ഷം പാരമ്പര്യമുള്ള കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ജുമാമസ്ജിദില്‍ ഒന്നായ പള്ളിയില്‍ നമസ്കാരത്തിന് ഒഴികെയാണ് സ്ത്രീകള്‍ക്ക് സന്ദര്‍ശനം അനുവദിച്ചത്. വിശ്വാസികളായ സ്ത്രീകളുടെ നിരന്തര ആവശ്യപ്രകാരമാണ് പള്ളി സന്ദര്‍ശിക്കാനുള്ള അനുമതി മസ്ജിദ് ഭാരവാഹികള്‍ നല്‍കിയത്.

പൌരാണികമായ താഴത്തങ്ങാടി ജുമാ മസ്ജിദിന്റെ വാസ്തുവും കൊത്തുപണികളും നിര്‍മിതിയുമൊക്കെ കണ്‍നിറയെ കണ്ട ആഹ്ലാദത്തിലായിരുന്നു വിശ്വാസികളായ സ്ത്രീകള്‍.

മെയ് മാസം 8 നാണ് ഇനി വീണ്ടും താഴത്തങ്ങാടി ജുമാമസ്ജിദ് വിശ്വാസികളായ സ്ത്രീകള്‍ക്ക് സന്ദര്‍ശനത്തിനായി തുറന്നു നല്‍കുക. കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജില്ലകളില്‍ നിന്ന് വിശ്വാസികളായ സ്ത്രീകള്‍ പൌരാണികമായ ഈ മസ്ജിദിനെ കാണാന്‍ അന്നേദിവസം എത്തുമെന്നാണ് ഭാരവാഹികളുടെ പ്രതീക്ഷ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News