മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കേണ്ടെന്ന് സോളാര്‍ കമ്മീഷന്‍
മുഖ്യമന്ത്രി വീണ്ടും വിസ്തരിക്കണമെന്ന ലോയേഴ്സ് യൂണിയന്റെ ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളി.
മുഖ്യമന്ത്രി വീണ്ടും വിസ്തരിക്കണമെന്ന ലോയേഴ്സ് യൂണിയന്റെ ആവശ്യം സോളാര്‍ കമ്മീഷന്‍ തള്ളി. നിലവില്‍ ഇതിന്റെ ആവശ്യമില്ലെന്നും കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം ഈ ആവശ്യം പരിഗണിക്കാമെന്നും സോളര്‍ കമ്മീഷന്‍ അറിയിച്ചു. സരിതയുടെ കത്തടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടത്.
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം അടക്കമുള്ള സരിതയുടെ വിവാദ കത്ത് പുറത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ വീണ്ടും വിസ്തരിക്കണമെന്ന് ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇതിന്‍റെ ആവശ്യമില്ലെന്നും കൂടുതല്‍ തെളിവുകള്‍ പരിശോധിച്ച ശേഷം ആവശ്യമായി വന്നാല്‍ ലോയേഴ്സ് യൂണിയന്റെ അപേക്ഷ
പരിഗണിക്കാമെന്ന് കമ്മീഷന്‍ അറിയിച്ചു. ഫെനിയുമായി ബാലകൃഷ്ണനുമായി മുഖ്യമന്ത്രി ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പുറത്ത് വന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ വിസ്തരിക്കുന്നത് വൈകരുതെന്ന് ലോയേഴ്സ് യൂണിയന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തെളിവെടുപ്പിന്റെ അവസാന ഘട്ടത്തില്‍ ആരെയെങ്കിലും വിസ്തരിക്കേണ്ടി വന്നാല്‍ വിസ്തരിക്കാമെന്നാണ് കമ്മീഷന്‍ മറുപടി നല്‍കിയത്.
മുഖ്യമന്ത്രിയുടെ അഭിഭാഷകനും ലോയേഴ്സ് യൂണിയന്റെ ഈ ആവശ്യത്തെ തള്ളി. ജനുവരി 25 തിയതി തിരുവന്തപുരത്ത് വെച്ച് 11 മണിക്കൂര്‍ ഇടവേളയില്ലാതെ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷം സരിത നല്കിയ മൊഴികള്‍ മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതായിരുന്നു.