ബിജു രമേശിന്‍റെ മകളും മുന്‍ മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു
ബാര്‍ കോഴ വിവാദം ഉണ്ടാകുന്നതിന് മുമ്പായിരുന്നു റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്‍റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്‍റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. വിവാദം കത്തി നിന്നതോടെ വിവാഹ ചടങ്ങുകളും മറ്റും മാറ്റിവെച്ചിരുന്നു.
ബാറുടമ ബിജു രമേശിന്‍റെ മകളും മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന്‍റെ മകനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നു. ഭരണ - പ്രതിപക്ഷത്തുള്ള നിരവധി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി.
ബാര്‍ കോഴ വിവാദം ഉണ്ടാകുന്നതിന് മുമ്പായിരുന്നു റവന്യൂ മന്ത്രിയായിരുന്ന അടൂര്‍ പ്രകാശിന്‍റെ മകന്‍ അജയ് കൃഷ്ണനും ബാറുടമ ബിജു രമേശിന്‍റെ മകള്‍ മേഘാ ബി രമേശും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. വിവാദം കത്തി നിന്നതോടെ വിവാഹ ചടങ്ങുകളും മറ്റും മാറ്റിവെച്ചിരുന്നു. വിവാഹം നിശ്ചയം ഇന്ന് ഉച്ചയോടെ തിരുവനന്തപുരം അല്‍സാജ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തത്.
എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ എത്തിയില്ല. കോണ്‍ഗ്രസ് നേതാക്കളായ പിപി തങ്കച്ചന്‍, ആര്യാടന്‍ മുഹമ്മദ്, കെ സി ജോസഫ്, എ പി അനില്‍കുമാര്‍, അജയ് തറയില്‍ എന്നിവരും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ രാജു, ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ഡിസംബര്‍ നാലിനാണ് വിവാഹം.