അനസ്തേഷ്യ നല്‍കിയ രണ്ടു വയസുകാരന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ആക്ഷേപം

Update: 2018-05-13 03:55 GMT
Editor : admin
അനസ്തേഷ്യ നല്‍കിയ രണ്ടു വയസുകാരന്‍ മരിച്ചു; ചികിത്സാപിഴവെന്ന് ആക്ഷേപം
Advertising

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുവയസുകാരന്‍ മരിച്ചത് ചികിത്സാപിഴവുമൂലമെന്ന് ആക്ഷേപം.

Full View

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ രണ്ടുവയസുകാരന്‍ മരിച്ചത് ചികിത്സാപിഴവുമൂലമെന്ന് ആക്ഷേപം. കൊയിലാണ്ടി പൂക്കാട് സ്വദേശി അബ്ദുന്നാസറിന്റെ മകന്‍ ഷഹലാണ് പ്ലാസ്റ്റിക് സര്‍ജറിക്കായി നല്‍കിയ അനസ്തേസ്യയെ തുടര്‍ന്ന് മരിച്ചത്. അതേസമയം ചികിത്സാപിഴവ് സംഭവിച്ചിട്ടില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

ചില്ലുകഷ്ണങ്ങള്‍ക്കുമുകളില്‍ വീണാണ് ഷഹലിന്റെ മുഖത്ത് മൂന്ന് സെന്റീമീറ്റര്‍ നീളത്തില്‍ മുറിവുണ്ടായത്. വൈകുന്നേരം അഞ്ച് മണിയോടെ കൊയിലാണ്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പ്ലാസ്റ്റിക് സര്‍ജറിക്കായി എരഞ്ഞിപ്പാലത്തെ ആശുപത്രിയിലേക്കയച്ചു. തുടര്‍ന്ന് ഓപ്പറേഷന്‍ തിയറ്ററില്‍ കയറ്റിയ കുട്ടിക്ക് പ്ലാസ്റ്റിക് സര്‍ജറിക്കു മുന്‍പുള്ള അനസ്തേസ്യ നല്‍കി. എന്നാല്‍ കുട്ടിക്ക് ഹൃദയാഘാതമുണ്ടായെന്നും നില ഗുരുതരമാണെന്നുമുള്ള അറിയിപ്പാണ് പിന്നീട് ബന്ധുക്കള്‍ക്ക് ലഭിച്ചത്.

തുടര്‍ന്ന് നഗരത്തിലെ മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. അതേസമയം അനസ്തേസ്യയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഓപ്പറേഷന്‍ തീയറ്ററിലുണ്ടായിരുന്ന ഡോക്ടര്‍മാരിലൊരാള്‍ മദ്യപിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം കബറടക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News