ആന്‍ട്രിക്സ് ദേവാസ് അഴിമതി: ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്യുന്നു

Update: 2018-05-13 14:10 GMT
Editor : admin
ആന്‍ട്രിക്സ് ദേവാസ് അഴിമതി: ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്യുന്നു
ആന്‍ട്രിക്സ് ദേവാസ് അഴിമതി: ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്യുന്നു
AddThis Website Tools
Advertising

വിവാദമായ ആന്‍ട്രിക്സ് ദേവാസ് അഴിമതിക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്യുന്നു.

വിവാദമായ ആന്‍ട്രിക്സ് ദേവാസ് അഴിമതിക്കേസില്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരെ സിബിഐ ചോദ്യം ചെയ്യുന്നു. എസ് ബാന്‍ഡ് സ്പെക്ട്രം കുറഞ്ഞ വിലയ്ക്ക് ദേവാസിന് കൈമാറാന്‍ കരാറുണ്ടാക്കിയെന്നാണ് കേസ്. ഇടപാടില്‍ 578 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്.

ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ദേവാസും 2005ലാണ് കരാറുണ്ടാക്കിയത്. ആശയ വിനിമയ വ്യവസായത്തെ സഹായിക്കുന്ന ജി സാറ്റ് - 6, ജി സാറ്റ് - 6എ എന്നീ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിന് ഐഎസ്ആര്‍ഒ തീരുമാനിച്ചിരുന്നു. ഈ രണ്ട് ഉപഗ്രങ്ങളിലെയും പത്ത് ട്രാന്‍സ്‌പോണ്ടറുകള്‍ വീതം ദേവാസിന് ലഭിക്കും വിധത്തിലായിരുന്നു കരാര്‍. സിഎജിയുടെ പ്രാഥമിക പരിശോധനയനുസരിച്ച് ഈ കരാര്‍ വഴി ഖജനാവിന് രണ്ട് ലക്ഷം കോടിയിലേറെ രൂപ നഷ്ടം സംഭവിയ്ക്കും. ഐഎസ്ആര്‍ഒയുടെ മുന്‍ സയന്റിഫിക് സെക്രട്ടറി ഡോ. എം ജി ചന്ദ്രശേഖറാണ് ദേവാസിന്റെ ചെയര്‍മാന്‍. ഇതിന്റെ തുടര്‍ച്ചയാണ് 70 മെഗാ ഹെട്‌സ് എസ് ബാന്‍ഡ് സ്‌പെക്ട്രം കുറഞ്ഞ വിലക്ക് 20 വര്‍ഷത്തേക്ക് കൈമാറുന്നതിനുള്ള പാട്ടക്കരാര്‍. ലേലം ചെയ്യാതെയാണ് കുറഞ്ഞ വിലയ്ക്ക സ്‌പെക്ട്രം അനുവദിച്ചത്. മുന്‍പ് ഐഎസ്ആര്‍ഒ ഇത്തരം കരാറുണ്ടാക്കിയപ്പോള്‍ സ്‌പെക്ട്രത്തിന്റെ ഭാവിയിലെ പാട്ടം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ദേവാസുമായുണ്ടാക്കിയ കരാറില്‍ ഭാവിയിലെ പാട്ടം സംബന്ധിച്ച വ്യവസ്ഥകളില്ല.

കരാറിനെ എതിര്‍ത്ത് 2010 ജൂലായില്‍ ബഹിരാകാശ കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. കരാര്‍ റദ്ദാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ലോക വിപണിയില്‍ തന്നെ രൂക്ഷമായ ക്ഷാമം നേരിടുന്ന എസ് ബാന്‍ഡ് സ്‌പെക്ട്രം മത്സരാധിഷ്ഠിത ലേലം കൂടാതെ കൈമാറി, സംഘടനയിലെ നിയന്ത്രണ സംവിധാനങ്ങളൊന്നും വിനിയോഗിച്ചില്ല, കരാറിന്റെ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ്, മന്ത്രിസഭ, ബഹിരാകാശ കമ്മീഷന്‍ എന്നിവയെ വേണ്ടുംവിധത്തില്‍ അറിയിച്ചില്ല, ഐഎസ്ആര്‍ഒയുടെ ചെലവ് കുറച്ച് കാണിച്ചു, സ്വകാര്യ ഉപഭോക്താവിന് വേണ്ടി ഉപഗ്രഹങ്ങള്‍ നിര്‍മിക്കുന്നതിന് പൊതുപ്പണം മാറ്റിവെച്ചു തുടങ്ങിയവയാണ് ഈ ഇടപാടില്‍ കണ്ടെത്തിയിട്ടുള്ള ക്രമക്കേടുകള്‍. ജി.മാധവന്‍ നായര്‍ക്ക് മുന്‍പ് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ.രാധാകൃഷ്ണനെയും ഈ കേസില്‍ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News