കൊണ്ടോട്ടിയില്‍ ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും

Update: 2018-05-13 02:30 GMT
Editor : admin
കൊണ്ടോട്ടിയില്‍ ആത്മവിശ്വാസത്തോടെ ഇരുമുന്നണികളും
Advertising

എക്കാലവും മുസ്ലിം ലീഗിനൊപ്പം നിന്നതാണ് കൊണ്ടോട്ടിയുടെ ചരിത്രം. കന്നിയങ്കക്കാരനായ ടി വി ഇബ്രാഹീമാണ് മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫിനായി രംഗത്തുള്ളത്.

Full View

എക്കാലവും മുസ്ലിം ലീഗിനൊപ്പം നിന്നതാണ് കൊണ്ടോട്ടിയുടെ ചരിത്രം. കന്നിയങ്കക്കാരനായ ടി വി ഇബ്രാഹീമാണ് മണ്ഡലം നിലനിര്‍ത്താന്‍ യു ഡി എഫിനായി രംഗത്തുള്ളത്. സ്വതന്ത്രസ്ഥാനാര്‍ഥിയായ കെ പി ബീരാന്‍കുട്ടിയിലൂടെ ചരിത്രം തിരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ ഇരുമുന്നണികള്‍ക്കും പ്രതീക്ഷ നല്‍കുകയാണ് കൊണ്ടോട്ടി നിയോജക മണ്ഡലം.

റോഡ്ഷോകളിലൂടെ വോട്ടര്‍മാരുടെ മനസ്സ് കീഴടക്കാനുള്ള പരിശ്രമത്തിലാണ് മണ്ഡലത്തിലെ സ്ഥാനാര്‍ഥികള്‍. 10 വര്‍ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കെ മുഹമ്മദുണ്ണി ഹാജിക്ക് പകരക്കാരനായെത്തിയ ടി വി ഇബ്രാഹിം പ്രചാരണരംഗത്ത് നിറഞ്ഞുനില്‍ക്കുന്നു. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ തുണക്കുമെന്നും കഴിഞ്ഞ തവണത്തെ ഇരുപത്തിയെണ്ണായിരം വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാനാകുമെന്നും യു ഡി എഫ് പ്രതീക്ഷിക്കുന്നു.

എന്നാല്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്നത് യു ഡി എഫിന് എളുപ്പമാകില്ല. ശക്തമായ പ്രചാരണമാണ് ഇടതുസ്വതന്ത്രന്‍ കെ പി ബീരാന്‍കുട്ടി നടത്തുന്നത്. കോണ്‍ഗ്രസും ലീഗും തമ്മിലെ പോര് തദ്ദേശ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് തിരിച്ചടിയായിരുന്നു. ഇത് വോട്ടാക്കിമാറ്റാമെന്ന് ഇടതുമുന്നണി പ്രതീക്ഷിക്കുന്നു. മണ്ഡലത്തിലെ വികസനപ്രശ്നങ്ങളും ഇടതുമുന്നണി ഉന്നയിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ നേട്ടം എന്‍ ഡി എക്ക് പ്രതീക്ഷ നല്‍കുന്നു. ബി ജെ പി ജില്ലാ പ്രസിഡന്‍റ് കെ രാമചന്ദ്രനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി. വെല്‍ഫയര്‍ പാര്‍ട്ടിയും എസ് ഡി പി ഐയും പ്രചാരണരംഗത്ത് സജീവമാണ്. വെല്‍ഫെയര്‍ പാര്‍ട്ടിക്കുവേണ്ടി സലീം വാഴക്കാടും എസ് ഡി പി ഐക്കുവേണ്ടി നാസറുദ്ദീന്‍ എളമരവുമാണ് മത്സരിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News