ക്രിമിനലുകളെ സംരക്ഷിക്കില്ല, സ്ത്രീ സുരക്ഷ ഉറപ്പാക്കും: പിണറായി

Update: 2018-05-13 03:06 GMT
Editor : admin
ക്രിമിനലുകളെ സംരക്ഷിക്കില്ല, സ്ത്രീ സുരക്ഷ ഉറപ്പാക്കും: പിണറായി
Advertising

ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍.

Full View

ക്രിമിനലുകളെ സംരക്ഷിക്കുന്ന ഒരു നടപടിയും എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവില്ലെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീ സുരക്ഷ ഉറപ്പാക്കും. പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിലായിരുന്നു പിണറായിയുടെ പ്രഖ്യാപനം.

ഇടതു സര്‍ക്കാരിലെ നിയുക്ത മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ആദ്യ പാര്‍ട്ടി പരിപാടിയായിരുന്നു ആലപ്പുഴയില്‍. പുന്നപ്രയിലേയും വയലാറിലേയും രക്തസാക്ഷി മണ്ഡപങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തിയിട്ടാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞയ്ക്ക് പോവുക.

കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന മണ്ണില്‍ നിന്ന് പ്രവര്‍ത്തനം തുടങ്ങുക എന്ന മുന്‍ ഇടതുസര്‍ക്കാരുകളുടെ പാരമ്പര്യം പിണറായി മന്ത്രിസഭയും തെറ്റിച്ചില്ല. രക്തസാക്ഷികള്‍ അന്തിയുറങ്ങുന്ന പുന്നപ്രയുടേയും വയലാറിന്റേയും വിപ്ലവമണ്ണില്‍ രക്തപുഷ്പങ്ങള്‍ അര്‍പ്പിച്ച ശേഷം സത്യപ്രതിജ്ഞ. വൈകിട്ട് നാലു മണിയോടെ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പുന്നപ്ര ചുടുകാട്ടിലെ രക്തസാക്ഷി മണ്ഡപത്തില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. അഞ്ചു മണിക്ക് വയലാറിലെ മൊട്ടക്കുന്നില്‍ രക്തസാക്ഷികളുടെ ഓര്‍മ്മകള്‍ക്ക് മുന്നിലും പുഷ്പാര്‍ച്ചന. വയലാറില്‍ നടക്കുന്ന പൊതുസമ്മേളനത്തിലും പങ്കെടുത്ത ശേഷമാണ് പിണറായി വിജയനും നിയുക്ത മന്ത്രിമാരുടെ സംഘവും തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുക.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News