നോട്ട് ക്ഷാമം: സ്കൂള്‍ മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍

Update: 2018-05-14 01:38 GMT
Editor : Sithara
നോട്ട് ക്ഷാമം: സ്കൂള്‍ മേളകളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍
Advertising

രക്ഷിതാക്കളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമുള്ള ഫണ്ട് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം

Full View

1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി സ്കൂള്‍ മേളകളുടെ നടത്തിപ്പിനെ ബാധിക്കുന്നു. രക്ഷിതാക്കളില്‍ നിന്നും സ്പോണ്‍സര്‍മാരില്‍ നിന്നുമുള്ള ഫണ്ട് നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം. കടം വാങ്ങിയാണ് ഭക്ഷണ വിതരണം ഉള്‍പ്പെടെ നടത്തുന്നത്.

സബ് ജില്ലാ കായികമേളകള്‍ നടത്താന്‍ പോലും അധ്യാപകര്‍ നെട്ടോട്ടം ഓടുകയാണ്. മേള കഴിഞ്ഞു മാത്രമെ സര്‍ക്കാര്‍ ഫണ്ട് ലഭിക്കു. നോട്ട് നിരോധിച്ചതോടെ രക്ഷിതാക്കളില്‍നിന്നും സ്പോണ്‍സറില്‍മാരില്‍നിന്നും ഉളള ഫണ്ട് വരവ് നിലച്ചു. ഇത് മേളകളുടെ നടത്തിപ്പിനെ സാരമായി ബാധിച്ചു.

ഈ മാസം തന്നെ ജില്ലാ കായികമേളകളും നടക്കും. ഡിസംബര്‍ 3 മുതല്‍ തുടങ്ങുന്ന സംസ്ഥാന സ്കൂള്‍ മീറ്റിനെയും നോട്ട് പ്രതിസന്ധി ബാധിക്കും. കലോത്സവങ്ങളിലാണ് കൂടുതല്‍ പ്രതിസന്ധി ഉണ്ടാവുക. കൂടുതല്‍ കുട്ടികളും സജ്ജീകരണങ്ങളും ആവശ്യമുളള കലോത്സവങ്ങള്‍ എങ്ങനെ നടത്തുമെന്നറിയാതെ പ്രയാസപ്പെടുകയാണ് അധ്യാപകര്‍. പണം തിരിച്ചു ലഭിക്കുമോ എന്ന സംശയത്താല്‍ പലരും കടം നല്‍കുന്നതിനും മടിക്കുന്നു. പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നാണ് അധ്യാപക സംഘടനകള്‍ ആവശ്യപ്പെടുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News