നാളെ സ്വകാര്യ ബസ് പണിമുടക്ക്
ഇന്ധനവില വര്‍ദ്ധനക്ക് ആനുപാതികമായി യാത്രനിരക്ക് കൂട്ടുക, നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങിയ.....
ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ നാളെ സൂചന പണിമുടക്ക് നടത്തും. ഓള് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷനാണ് സമരം പ്രഖ്യാപിച്ചത്. ഇന്ധനവില വര്‍ദ്ധനക്ക് ആനുപാതികമായി യാത്രനിരക്ക് കൂട്ടുക, നിലവിലുള്ള സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ നിലനിര്‍ത്തുക, സ്റ്റേജ് ക്യാരേജുകള്‍ക്ക് വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക തുടങ്ങി
യ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസുടമകള്‍ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്, ബസ് ഓപ്പറേറ്റേഴ്സ് ഫോറം, ലിമിറ്റഡ് സ്റ്റോപ്പ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് എന്നീ സംഘടനകളാണ് സമരത്തിലുള്ളത്.