കഥകളുടെ പെരുന്തച്ചന് ഇന്ന് 84ാം പിറന്നാള്‍

Update: 2018-05-15 19:26 GMT
Editor : Jaisy
കഥകളുടെ പെരുന്തച്ചന് ഇന്ന് 84ാം പിറന്നാള്‍
കഥകളുടെ പെരുന്തച്ചന് ഇന്ന് 84ാം പിറന്നാള്‍
AddThis Website Tools
Advertising

കാലത്തിനപ്പുറം സഞ്ചരിച്ച എംടിയുടെ എഴുത്തുകള്‍ ഇന്നും വായനക്കാര്‍ക്ക് പുതിയ അനുഭൂതി സൃഷ്ടിക്കുന്നതാണ്

മലയാളസാഹിത്യത്തിന്റെ പെരുന്തച്ചന്‍ എംടി വാസുദേവന്‍നായര്‍ക്ക് 84ാം പിറന്നാളിന്റെ നിറവ്. കാലത്തിനപ്പുറം സഞ്ചരിച്ച എംടിയുടെ എഴുത്തുകള്‍ ഇന്നും വായനക്കാര്‍ക്ക് പുതിയ അനുഭൂതി സൃഷ്ടിക്കുന്നതാണ്.

Full View

പതിവ് പോലെ പിറന്നാള്‍ ആഘോഷമൊന്നുമില്ലെങ്കിലും ആരാധകര്‍ ആശംസകളുമായി എം ടിയുടെ വീട്ടിലേക്കെത്തി. എംടി എന്ന രണ്ടക്ഷരത്തിലൂടെ മലയാളി മനസ്സിലിടം നല്‍കിയ എംടി വാസുദേവന്‍നായര്‍ക്ക് ഏത് ദിനവും പോലെ തന്നെ പിറന്നാളും . കോഴിക്കോട് കൊട്ടാരം റോഡിലെ സിതാരയിലേക്ക് ആശംസയുമായെത്തിയവര്‍ക്കും

പിറന്നാള്‍ ദിനത്തിന്റെ ആരവമില്ല. ഇംഗ്ലീഷ് മാസത്തിലെ ജനനതിയതി ആധാറില്‍ മാത്രമെന്ന് എംടിയുടെ വാക്കുകള്‍. ആഗസ്റ്റിലെ ഉത്രട്ടാതിയിലാണ് ആഘോഷം. കുടുംബബന്ധങ്ങളിലെ സങ്കീര്‍ണ്ണതകളും യുവത്വത്തിന്റെ ക്ഷോഭവും വാക്കുകളിലൂടെ വരച്ച് വെച്ച് എം ടി യാത്ര തുടരുകയാണ്. രണ്ടാമൂഴം അഭ്രപാളികളിലെത്തുന്നു എന്നത് 84ന്റെ നിറവിലെ സന്തോഷം. അക്ഷരകൂട്ടിലൂടെ വായനക്കാരന്റെ മനസ്സില്‍ കയ്യൊപ്പു ചാര്‍ത്തി 84 ഉം പിന്നിടുമ്പോള്‍ ഒന്നു കൂടി ഉണ്ട്. രണ്ടാമൂഴത്തിന്റെ 52ാം പതിപ്പ് വരുന്നു. പ്രസിദ്ധീകരിച്ചതിന് ശേഷം ആദ്യമായി രണ്ടാമൂഴത്തിന്‍റെ കവര്‍ ചിത്രവും മാറുകയാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News