സികെ ജാനു കാറോടിക്കുന്ന ചിത്രം രാഷ്ട്രീയ പ്രാധാന്യമുള്ളത് തന്നെ ;ശാരദക്കുട്ടി
ഫേസ്ബുക്കിലൂടെയാണ് ശാരദക്കുട്ടിയുടെ പ്രതികരണം
ആദിവാസി ഗോത്രമഹാസഭ നേതാവ് സികെ. ജാനുവും അവരുടെ കാറുമാണ് ഇപ്പോള്‍ കേരളത്തിലെ ചര്‍ച്ചാവിഷയം. ജാനുവിന്റെ കാര്‍ പലര്‍ക്കും കണ്ണില്‍ പിടിച്ചിട്ടില്ല. സമൂഹത്തിന്റെ വളരെ താഴെത്തട്ടില്‍ ജീവിക്കുന്ന ഒരാള്‍, അതും ഒരു സ്ത്രീ എങ്ങിനെ കാറ് വാങ്ങിയെന്നാണ് എല്ലാവരുടെയും സംശയം. എന്നാല്‍ ജാനുവിനെന്താ കാറ് വാങ്ങിയാല്‍ എന്ന രീതിയില്‍ പ്രതികരിക്കുന്നവരും കുറവല്ല. സികെ ജാനു കാറോടിക്കുന്ന ചിത്രം രാഷ്ട്രീയ പ്രാധാന്യമുള്ളത് തന്നെയാണെന്നാണ് എഴുത്തുകാരി എസ്.ശാരദക്കുട്ടി പറയുന്നത്.
നിങ്ങൾ ഇപ്പോൾ ജീവിക്കുന്ന ജീവിതം,വീട്,കാർ,ആർഭാടങ്ങൾ ഒക്കെ എങ്ങനെ ഉണ്ടായതാണ്,എവിടുന്നു ഉണ്ടായതാണ്,ആരെയൊക്കെ ചവിട്ടിയാണ് കയറിപ്പോയത്,നിങ്ങളുടെ ആദ്യകാലരാഷ്ട്രീയ ജീവിതം എന്തായിരുന്നു ,ഏതൊക്കെ അവിശുദ്ധ കൂട്ടുകെട്ടുകൾ തെരഞ്ഞെടുത്തു,ഇപ്പോൾ നിങ്ങൾ ആരാണ് എന്നൊക്കെ പലരോടും ചോദിക്കുവാൻ,അല്ലെങ്കിൽ പലർക്കും സ്വയം ചോദിക്കുവാൻ ഒരു ആദിവാസി സ്ത്രീ കാർ ഓടിക്കുന്ന ചിത്രത്തിന് കഴിയുന്നു എങ്കിൽ അതൊരു രാഷ്ട്രീയ പ്രാധാന്യമുള്ള ചിത്രം തന്നെയാണ്...ശാരദക്കുട്ടി ഫേസ്ബുക്കില്‍ കുറിക്കുന്നു.