ജിഎസ്‍ടിക്കെതിരെ വ്യാപാരികള്‍ നവംബര്‍ ഒന്നിന് കടകള്‍ അടച്ചിട്ട് സമരം ചെയ്യും

Update: 2018-05-17 07:39 GMT
Editor : Sithara
ജിഎസ്‍ടിക്കെതിരെ വ്യാപാരികള്‍ നവംബര്‍ ഒന്നിന് കടകള്‍ അടച്ചിട്ട് സമരം ചെയ്യും
Advertising

ജിഎസ്ടി നടപ്പാക്കിയതിലെ അപാകത തിരിച്ചറിയുന്നതിൽ സംസ്ഥാനത്തിന് അബദ്ധം സംഭവിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി

ജിഎസ്ടി നടപ്പാക്കി വ്യാപാരികളെ ദ്രോഹിക്കുന്നത് ഒഴിവാക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ സമരം ആരംഭിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതിലെ അപാകത തിരിച്ചറിയുന്നതിൽ സംസ്ഥാനത്തിന് അബദ്ധം സംഭവിച്ചുവെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി. ചർച്ചകൾ നടത്തി വ്യാപാരികളെ നിരന്തരം അപമാനിക്കുകയാണ് സർക്കാരുകൾ ചെയ്യുന്നതെന്നും സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീൻ പറത്തു. നവംബർ ഒന്നിന് സംസ്ഥാന വ്യാപകമായി കടകൾ അടച്ചിടാനാണ് വ്യാപാരികളുടെ തീരുമാനം.

Full View

തങ്ങളുമായി ചർച്ച ചെയ്യാതെയെടുക്കുന്ന തീരുമാനങ്ങൾ കാരണം ഭാരം പേറേണ്ടിവരികയാണ് വ്യാപാരികൾ. ജിഎസ്ടിയിലെ അപകടം തിരിച്ചറിയാൻ ധനമന്ത്രി വൈകിയെന്നും ടി നസറുദീൻ കുറ്റപ്പെടുത്തി.

സർക്കാർ നിലപാടുകൾ തിരുത്തണമെന്ന ആവശ്യവുമായി സമരം ശക്തമാക്കും. നവംബർ ഒന്നിന് കളകളടച്ചിട്ട് സെക്രട്ടറിയേറ്റ് മാർച്ച് നടത്തും. തുടർന്ന് വിവിധ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സമര പ്രഖ്യാപന കൺവൻഷന്റെ തീരുമാനം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News