ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി

Update: 2018-05-19 23:55 GMT
Editor : Jaisy
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി
AddThis Website Tools
Advertising

കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്

Full View

കോഴിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ വൃത്തിഹീനമായ ചുറ്റുപാടുകളില്‍ തിങ്ങിപ്പാര്‍ക്കുന്നു. കോര്‍പറേഷന്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ ആവശ്യമായ സൌകര്യങ്ങളൊരുക്കിയില്ലെങ്കില്‍ തൊഴിലാളികളെ ഉടന്‍ ഒഴിപ്പിക്കുമെന്ന് കോര്‍പറേഷന്‍ അധികൃതകര്‍ കെട്ടിട ഉടമകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

കോഴിക്കോട് മാങ്കാവ് മൃഗാശുപത്രിക്കും മിംസ് ആശുപത്രിക്കും സമീപം ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടത്താണ് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം പരിശോധന നടത്തിയത്. ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തിലായിരുന്നു പരിശോധന. വൃത്തിശൂന്യമായ പരിസരവും തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നതും ശ്രദ്ധയില്‍ പെട്ടതോടെ കെട്ടിടമുടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ആവശ്യമായ മുന്‍കരുതലെടുത്തില്ലെങ്കില്‍ ഇവ അടച്ചുപൂട്ടാനാണ് കോര്‍പറേഷന്റെ തീരുമാനം. വരും ദിവസങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News