സംസ്ഥാനത്ത് റോഡ് അപകടങ്ങളിലെ മരണനിരക്കേറുന്നു

Update: 2018-05-19 23:50 GMT
സംസ്ഥാനത്ത് റോഡ് അപകടങ്ങളിലെ മരണനിരക്കേറുന്നു
Advertising

2016ല്‍ 264 ദിവസങ്ങളിലായി 3093 മരണം

Full View

സംസ്ഥാനത്ത് റോഡ് അപകടങ്ങളില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധന. 2015ല്‍ ഉണ്ടായത് 4196 അപകട മരണങ്ങളെങ്കില്‍ ഈ വര്‍ഷം 246ദിവസങ്ങളിലായി 3,093 പേരാണ് റോഡ് അപകടങ്ങളില്‍ മരിച്ചത്.

കോട്ടയം പാമ്പാടി കുറ്റിക്കല്‍ ആളോത്തുവീടിന്റെ പ്രതീക്ഷയായിരുന്നു ബിബിന്‍ ബാബു എന്ന ചെറുപ്പക്കാരന്‍. അലക്ഷ്യമായി ചീറിപ്പാഞ്ഞ ഒരു വാഹനം ബൈക്ക് യാത്രികനായിരുന്ന ബിബിന്റെ ജീവനെടുത്തു. അരമണിക്കൂറിലേറെ വഴിയില്‍ കിടന്ന ബിബിനെ ആരും ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചില്ല.

ഇങ്ങനെ പല കുടുംബങ്ങളിലെയും താങ്ങും തണലും പ്രതീക്ഷയുമായ നൂറുകണക്കിന് ജീവനുകളാണ് കേരളത്തിന്റെ വഴിയില്‍ പൊലിയുന്നത്. രാജ്യത്തെ ആകെ ജനസംഖ്യയില്‍ 2.5% മാത്രമാണ് കേരളത്തിന്റെ ജനസംഖ്യ. എന്നാല്‍ രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ മൂന്നു ശതമാനവും കേരളത്തിലാണ് എന്നതാണ് ഞെട്ടലുളവാക്കുന്നത്. 2016 ജനുവരി ഒന്നു മുതല്‍ സെപ്റ്റംബര്‍ 20 വരെയുള്ള ദിവസങ്ങളിലായി കേരളത്തിലുണ്ടായ വാഹനാപകടങ്ങളില്‍ 3,093 പേരാണ് മരിച്ചത്.

അതായത് 2016ലെ എട്ടുമാസക്കാലം ഒരു ദിവസം 12 പേരാണ് ശരാശരി വിവിധ വാഹനാപകടങ്ങളില്‍ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് എറണാകുളം ജില്ലയില്‍. 395 പേര്‍. തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ മരണനിരക്ക് 200 പേര്‍ക്കു മുകളിലാണ്.

Tags:    

Writer - കെ. ജാനകി

Writer

Editor - കെ. ജാനകി

Writer

Khasida - കെ. ജാനകി

Writer

Similar News