പ്രാദേശിക മാധ്യമങ്ങള്‍ കുത്തക സ്ഥാപനങ്ങളുടെ കയ്യില്‍ പെടുന്നതിനെ തടയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണം: എകെ ആന്റണി
പ്രമുഖ മാധ്യമപ്രവര്ത്തകന് വികെ മാധവന്‍കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി
പ്രാദേശിക മാധ്യമങ്ങള്‍ കുത്തക സ്ഥാപനങ്ങളുടെ കയ്യില്‍ പെടുന്നതിനെ തടയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് എകെ ആന്റണി. പ്രമുഖ മാധ്യമപ്രവര്ത്തകന് വികെ മാധവന്‍കുട്ടി അനുസ്മരണ പ്രഭാഷണത്തില്‍ ദില്ലിയില്‍ സംസാരിക്കുകയായിരുന്നു ആന്റണി. രാജ്യത്ത് മാധ്യമങ്ങള്‍ തന്നെ വിചാരണ ചെയ്യുകയും വിധി പ്രസ്താപിക്കുകയും ചെയ്യുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ച ശശി തരൂര്‍ എംപി പറഞ്ഞു. പലപ്പോഴും വസ്തുത അറിയാതെയാണ് മാധ്യമങ്ങള്‍ വാര്‍ത്ത പുറത്ത് വിടുന്നെന്നും ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു. സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി പരിപാടിയില്‍ പങ്കെടുത്തു. ഒംചേരി എന്‍എന്‍ പിള്ള അധ്യക്ഷത വഹിച്ച അനുസ്മരണ പരിപാടിയില്‍ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരുള്‍പ്പടെയുള്ളവര്‍ വികെ മാധവന് കുട്ടിയെ അനുസ്മരിച്ചു.