ഇതരസംസ്ഥാന തൊഴിലാളി ക്യാമ്പുകളില്‍ തൊഴില്‍ മന്ത്രിയുടെ സന്ദര്‍ശനം
സംസ്ഥാനസര്‍ക്കാര്‍ ഇവര്‍ക്കായി നടപ്പാക്കുന്ന സാമൂഹിക സുരക്ഷാപദ്ധതികളെ കുറിച്ചും തൊഴിലാളികളെ ബോധ്യപ്പെടുത്തി
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താന്‍ മന്ത്രി നേരിട്ടിറങ്ങി. തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണനാണ് തൊഴിലാളികളെ നേരില്‍ കണ്ട് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഇതര സംസ്ഥാനതൊഴിലാളികളുടെ സാമൂഹിക - തൊഴില്‍ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു.
ജില്ലയില്‍ ഏറ്റവും അധികം ഇതരസംസ്ഥാന തൊഴിലാളികള്‍ ഒന്നിച്ച് ജോലിയെടുക്കുന്ന കേന്ദ്രത്തിലായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ ഇവര്‍ക്കായി നടപ്പാക്കുന്ന സാമൂഹിക സുരക്ഷാപദ്ധതികളെ കുറിച്ചും തൊഴിലാളികളെ ബോധ്യപ്പെടുത്തി. തങ്ങള്‍ക്ക് കേരളത്തില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് തൊഴിലാളികള്‍ മന്ത്രിയോട് പറഞ്ഞു.
സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലായി ഫെസിലിറ്റേഷന്‍ സെന്‍റര്‍ ഒരുക്കി സുരക്ഷാപദ്ധതികളില്‍ ഇതര സംസ്ഥാന തൊഴിലാളികളെ അംഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളത്തിലെ തൊഴിലാളികളുമായി ബന്ധപ്പെട്ട എല്ലാ നിയമങ്ങളും ഇതരസംസ്ഥാനതൊഴിലാളികള്‍ക്കും ബാധകമാണെന്നും മന്ത്രി പറഞ്ഞു.