വള്ളത്തില്‍ കയറി സുരേഷ് കുറുപ്പിന്‍റെ പ്രചരണം

Update: 2018-05-22 23:16 GMT
Editor : admin
വള്ളത്തില്‍ കയറി സുരേഷ് കുറുപ്പിന്‍റെ പ്രചരണം
വള്ളത്തില്‍ കയറി സുരേഷ് കുറുപ്പിന്‍റെ പ്രചരണം
AddThis Website Tools
Advertising

സ്ഥാനാര്‍ത്ഥിയെ കാത്തുനിന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പാടത്തിന് നടുവിലൂടെ സുരേഷ്കുറുപ്പെത്തി. കൂടി നിന്നവരോട് പരിചയം പുതുക്കിയ ശേഷം ഫൈബര്‍ വള്ളത്തില്‍ കനാലിലൂടെ സഞ്ചരിച്ച് ഇരു കരയിലുമുള്ള വോട്ടര്‍മാരെ കണ്ടു.

Full View

കാടും മലയും കയറി സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടാറുള്ളത് സാധാരണ കാഴ്ചയാണ്.ട്രെയിനില്‍ സഞ്ചരിച്ചും, വിമാനത്തില്‍ പറന്നും അപൂര്‍വ്വമായി ചിലര്‍ വോട്ടുപിടിയ്ക്കുന്നതും കാണാം. മത്സരം മുറുകുന്നതിനനുസരിച്ച് എന്ത് റിസ്ക്ക് എടുക്കാനും സ്ഥാനാര്‍ത്ഥികള്‍ തയ്യാറാണ് എന്നതിന് ഉദാഹരമാണ് ഏറ്റുമാനൂരിലെ ഇടത് സ്ഥാനാര്‍ത്ഥിയുടെ വള്ളത്തില്‍ കയറിയുള്ള പ്രചരണം.

സ്ഥാനാര്‍ത്ഥിയെ കാത്തുനിന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയിലേക്ക് പാടത്തിന് നടുവിലൂടെ സുരേഷ്കുറുപ്പെത്തി. കൂടി നിന്നവരോട് പരിചയം പുതുക്കിയ ശേഷം ഫൈബര്‍ വള്ളത്തില്‍ കനാലിലൂടെ സഞ്ചരിച്ച് ഇരു കരയിലുമുള്ള വോട്ടര്‍മാരെ കണ്ടു. വെട്ടിക്കാടുള്ള ചായക്കടയിലിറങ്ങി വോട്ടുതേടുന്നതിനിടെ കായലിലൂടെ കടന്നുപോയ ബോട്ടിലുള്ളവരോട് കൈവീശി വോട്ടുചോദിച്ചു.

വികസനങ്ങള്‍ക്കൊപ്പം സുരേഷ്കുറുപ്പിന്‍റെ വ്യക്തിപ്രഭാവവും വോട്ടായി മാറുമെന്ന കണക്കുകൂട്ടലിലാണ് എല്‍ഡിഎഫ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News