നീറ്റ് പരീക്ഷ: ഒബിസി വിഭാഗത്തിന് കേരളത്തില്‍ സെന്റര്‍ ലഭിച്ചില്ലെന്ന് പരാതി
നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ ഒബിസി വിഭാഗത്തിലുള്ള ഭൂരിപക്ഷം പേര്‍ക്കും കേരളത്തില്‍ സെന്റര്‍ ലഭിച്ചില്ലെന്ന് പരാതി. ഓണ്‍ലെന്‍ ആപേക്ഷ സമര്‍പ്പിക്കുന്നതില്‍ നേരിട്ട സാങ്കേതിക തകരാറാണ് ഒബിസി വിഭാഗക്കാര്‍ക്ക്..
നീറ്റ് പിജി പ്രവേശന പരീക്ഷയില്‍ ഒബിസി വിഭാഗത്തിലുള്ള ഭൂരിപക്ഷം പേര്‍ക്കും കേരളത്തില്‍ സെന്റര്‍ ലഭിച്ചില്ലെന്ന് പരാതി. ഓണ്‍ലെന്‍ ആപേക്ഷ സമര്‍പ്പിക്കുന്നതില്‍ നേരിട്ട സാങ്കേതിക തകരാറാണ് ഒബിസി വിഭാഗക്കാര്‍ക്ക് തിരിച്ചടിയായത്. ഇക്കാരണത്താല്‍ ഒബിസി വിഭാഗത്തിലുള്ള ചിലര്‍ ജനറല്‍ കാറ്റഗറി തെരഞ്ഞെടുത്തതായും അപേക്ഷകര്‍ പറയുന്നു.
ഒക്ടോബര്‍ 31-നാണ് പി ജി നീറ്റ് എന്‍ട്രന്‍സിനായുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചത്. കേരളത്തില്‍ നീറ്റ് പി ജിപ്രവേശന പരീക്ഷയ്ക്ക് നാല് സെന്ററുകളിലായി 1400 സീറ്റുകളാണുള്ളത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ച സമയത്ത് പക്ഷേ ഒബിസി വിഭാഗക്കാര്‍ക്ക് മാത്രം കാറ്റഗറി സെലക്ട് ചെയ്ത് ഫീസടയ്ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. കേരളത്തിലെ സെന്ററുകളിലെ ഭൂരിഭാഗം സീറ്റുകളിലും ജനറല്‍-ഇതര കാറ്റഗറിയില്‍ നിന്ന് അപേക്ഷ സമര്‍പ്പിക്കപ്പെട്ടതിന് ശേഷമാണ് തകരാര്‍ പരിഹരിക്കപ്പെട്ടത്. കേരളത്തില്‍ സീറ്റുകള്‍ കുറവാണെങ്കിലും ഒബിസി വിഭാഗക്കാര്‍ക്ക് കേരളത്തില്‍ ലഭിക്കുമായിരുന്ന അവസരവും നഷ്ടപ്പെട്ടു.
കേരളത്തില്‍ കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് കാട്ടി നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഴ്സ് സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ കേരളത്തിന് പുറത്തെ പരീക്ഷാ സെന്ററുകല്‍ തിരഞ്ഞെടുത്തവര്‍ക്ക് ഓപ്ഷന്‍ മാറ്റി നല്‍കാനുള്ള അവസരം നല്‍കണമെന്നാണ് ആവശ്യം ഉയരുന്നത്. പതിനായിരത്തോളം പേരാണ് കേരളത്തില്‍ നിന്ന് മെഡിക്കല്‍ പിജി പ്രവേശനത്തിനായുള്ള പ്രവേശന പരീക്ഷ എഴുതാന്‍ തയ്യാറെടുക്കുന്നത്.
ഒബിസി വിഭാഗക്കാര്‍ക്ക് കേരളത്തില്‍ ലഭിക്കുമായിരുന്ന അവസരം നഷ്ടപ്പെട്ടുവെന്ന് പരാതി. വെബ്സൈറ്റിലെ സാങ്കേതിക തകരാണ് ഒബിസി വിഭാഗക്കാര്‍ക്ക് തിരിച്ചടിയായത്. ഇതര സംസ്ഥാനങ്ങളിലെ സെന്ററുകള്‍ തിരഞ്ഞെടുക്കേണ്ടി വന്നു. കേരളത്തിന് ഇതുവരെ അനുവദിച്ചിരിക്കുന്നത് പരിമിതമായ സീറ്റുകള്‍. കൂടുതല്‍ സീറ്റ് അനുവദിക്കുമെന്ന് എന്‍ ബി ഇ സര്‍ക്കുലര്‍. ഇതര സംസ്ഥാനങ്ങളില്‍ സെന്റര്‍ തിരഞ്ഞെടുത്തവര്‍ക്ക് ഓപ്ഷന്‍ മാറ്റി നല്‍കാന്‍ അവസരം നല്‍കണമെന്ന് ആവശ്യം.