ഷാര്‍ജ അന്താരാഷ്ട്രപുസ്തകോല്‍സവത്തില്‍ ആറ് മലയാള പുസ്തകങ്ങള്‍ ഔദ്യോഗികമായി പുറത്തിറങ്ങി
മലയാളി വിദ്യാര്‍ഥി ജെസിക്ക ജെയിംസിന്റെ ലിറ്റില്‍ ബ്ലോസംസ് ഓൺ ലൈഫ് പാത്ത് എന്ന ഇംഗ്ലീഷ് പുസ്തകവും, പ്രഫ ജമാലൂദ്ദീന്‍ കുഞ്ഞിന്റെ ഖുര്‍ആന്‍ പരിഭാഷയും മേളയില്‍ വെളിച്ചം കണ്ടു
ഷാര്‍ജ അന്താരാഷ്ട്രപുസ്തകോല്‍സവത്തിന്റെ രണ്ടാം ദിനം ആറ് മലയാള പുസ്തകങ്ങള്‍ ഔദ്യോഗികമായി പുറത്തിറങ്ങി. വിവിധ സ്റ്റാളുകളില്‍ നടക്കുന്ന അനൗപചാരിക പ്രകാശനങ്ങള്‍ക്ക് പുറമെയാണിത്.
രമ പൂങ്കുന്നത്തിന്റെ ആദ്യ ചെറുകഥാ സമാഹാരമായ ഉറവ, വനിതാ വിനോദിന്റെ മുറിവോരം, രഞ്ജിത് വാസുദേവന്റെ നിഷ്കളങ്കന്‍, സോണി ജോസ് വേലൂക്കാരന്റെ മുളന്തണ്ടിലെ സംഗീതം എന്നിവയാണ് പുസ്തകോല്‍സവത്തിന്റെ രണ്ടാം ദിനം പ്രകാശനം ചെയ്തത്. തെരുവോരം മുരുകന്റെ കഥ പറയുന്ന വനിതയുടെ മുറിവോരം നാട്ടില്‍ നേരത്തേ പ്രകാശനം ചെയ്തിരുന്നു.
ഗള്‍ഫ് ന്യൂസ് ദിനപത്രത്തിലെ മാധ്യമപ്രവര്‍ത്തകന്‍ രഞ്ജിത് വാസുദേവന്റെ രണ്ടാമത്തെ നോവലാണ് നിഷ്കളങ്കന്‍. ഇവക്ക് പുറമെ മലയാളി വിദ്യാര്‍ഥി ജെസിക്ക ജെയിംസിന്റെ ലിറ്റില്‍ ബ്ലോസംസ് ഓൺ ലൈഫ് പാത്ത് എന്ന ഇംഗ്ലീഷ് പുസ്തകവും, പ്രഫ ജമാലൂദ്ദീന്‍ കുഞ്ഞിന്റെ ഖുര്‍ആന്‍ പരിഭാഷയും മേളയില്‍ വെളിച്ചം കണ്ടു.