നോട്ട് നിരോധം: കൂലി കിട്ടാതെ തൊഴിലാളികള്‍ ദുരിതത്തില്‍

Update: 2018-05-24 12:32 GMT
Editor : Sithara
നോട്ട് നിരോധം: കൂലി കിട്ടാതെ തൊഴിലാളികള്‍ ദുരിതത്തില്‍
Advertising

നിര്‍മ്മാണ, കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മിക്കവര്‍ക്കും കൂലി കിട്ടിയില്ല.

Full View

വയനാട്ടില്‍ നോട്ട് നിരോധം ഗുരുതരമായി ബാധിച്ചത് തോട്ടം തൊഴിലാളികളെയും ആദിവാസി വിഭാഗങ്ങളെയുമാണ്. നിര്‍മ്മാണ, കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളില്‍ മിക്കവര്‍ക്കും കൂലി കിട്ടിയില്ല.

കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഞെരുങ്ങി ജീവിക്കുന്ന തൊഴിലാളികള്‍ ശനിയാഴ്ച്ച കൂലി ‌കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു. പക്ഷെ ആഴ്ച്ചയില്‍ 50 ലക്ഷത്തിന് മുകളില്‍ തുക ബാങ്കില്‍ നിന്ന് പിന്‍വലിക്കുന്ന കമ്പനിക്ക് പുതിയ നയം തിരിച്ചടിയായിരിക്കുകയാണ്. വയനാട്ടിലെ തോട്ടം തൊഴിലാളികളില്‍ ഭൂരിഭാഗത്തിനും ബാങ്ക് അക്കൌണ്ട് ഇല്ല. അക്കൌണ്ടുള്ളവര്‍ക്ക് കൂലി ബാങ്ക് വഴി നല്‍കാനാണ് കമ്പനികള്‍ തീരുമാനിച്ചിരിക്കുന്നത്. അല്ലാത്തവര്‍ക്ക് കൊടുക്കാന്‍ കാശില്ല.

കാര്‍ഷിക മേഖലയിലും നിര്‍മ്മാണ മേഖലയിലും പണിയെടുക്കുന്ന ആദിവാസി വിഭാഗത്തിന്റെ അവസ്ഥയും വലിയ ദുരിതത്തിലായി.
റേഷന്‍ കടകളില്‍ നിന്ന് അരി ലഭിക്കാത്ത സാഹചര്യമാണുള്ളത്. പലചരക്ക് കടകള്‍ കടം നല്‍കാന്‍ തയ്യാറുമല്ല. കാര്യങ്ങള്‍ ഇങ്ങനെ തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News