ബന്ധു നിയമനത്തില്‍ ജയരാജനെതിരെ എഫ്ഐആര്‍
ജയരാന്‍ കുറ്റക്കാരനാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്
ബന്ധുനിയമനത്തില്‍ മുന്‍ വ്യവസായ മന്ത്രി ഇപി ജയരാജനെതിരെ കേസെടുത്ത് അന്വേഷിക്കാന്‍ തെളിവുണ്ടെന്ന് വിജിലന്‍സ്. ജയരാജന്‍ കുറ്റക്കാരനാണെന്ന അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു, ജയരാജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആര്‍. പികെ ശ്രീമതി എംപിയുടെ മകന്‍ സുധീര്‍ നമ്പ്യാറാണ് രണ്ടാം പ്രതി.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്‍റണിയാണ് മൂന്നാം പ്രതി. വേണ്ടത്ര യോഗ്യതയില്ലാതെയാണ് സുധീര്‍ നമ്പ്യാരെ കെഎസ്ഐഇ എംഡിയായി നിയമിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ തന്നെ അന്വേഷണ സംഘത്തിന് മനസിലായെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
സുധീര്‍ നമ്പ്യാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കുറിപ്പു നല്‍കിയതായി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയിരുന്നു. യോഗ്യതയുണ്ടെങ്കില്‍ മാത്രം നിയമിച്ചാല്‍ മതിയെന്നാണ് കുറിപ്പു നല്‍കിയതെന്നും ഇത് ലംഘിച്ച ഉദ്യോഗസ്ഥരാണ് കുറ്റക്കാരാണെന്നുമാണ് ജയരാജന്‍ വാദിച്ചത്.