അല്‍ ജാമിഅ അല്‍ ഇസ്‍ലാമിയ ബിരുദദാന സമ്മേളനം സമാപിച്ചു

Update: 2018-05-25 01:04 GMT
അല്‍ ജാമിഅ അല്‍ ഇസ്‍ലാമിയ ബിരുദദാന സമ്മേളനം സമാപിച്ചു
അല്‍ ജാമിഅ അല്‍ ഇസ്‍ലാമിയ ബിരുദദാന സമ്മേളനം സമാപിച്ചു
AddThis Website Tools
Advertising

3വര്‍ഷത്തിലെരിക്കല്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്

Full View

ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ യൂണിവേഴ്സിറ്റിയുടെ ബിരുദദാന സമ്മേളനം സമാപിച്ചു.179പേര്‍ക്ക് സനദ് നല്‍കി.നോളേജ് വേള്‍ഡ് ഉള്‍പ്പെടെ നിരവധി പുതിയ പദ്ധതിക്കളും സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

3വര്‍ഷത്തിലെരിക്കല്‍ നടക്കുന്ന ബിരുദദാന സമ്മേളനത്തില്‍ വന്‍ ജനപങ്കാളിത്തമാണ് ഉണ്ടായത്. അന്താരാഷ്ട്രതലത്തിലുളള വിദ്യാഭ്യാസ വിദഗ്ദരും പണ്ഡിതന്‍മാരും ബിരുദസമ്മേളനത്തില്‍ പങ്കെടുത്തു. വിവിധ പഠന വകുപ്പുകളെ ഏകോപിപ്പിക്കുന്ന നോളേജ് വേള്‍ഡിന്‍റെ പ്രഖ്യാപനവും , പീസ് ടവറിന്‍റ സമര്‍പ്പണവും തദ്ദേശ സ്വയംവകുപ്പ് മന്ത്രി കെ.ടി ജലീലും, പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടിയും ചേര്‍ന്ന് നിര്‍വ്വഹിച്ചു. ഇസ്ലാമിനെതിരെ ഉയരുന്ന തെറ്റിധാരണകള്‍ അകറ്റുക എന്നതായിരിക്കണം ബിരുദം ഏറ്റുവാങ്ങിയവരുടെ പ്രധാന ദൌത്യമെന്ന് കെ.ടി ജലീല്‍ പറഞ്ഞു. എല്ലാവരും ഒരുമിച്ചുനില്‍കേണ്ട അനിവാര്യഘട്ടത്തിലൂടെയാണ് സമൂഹം കടന്നുപോകുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

തുര്‍ക്കിയിലെ യെലോവ യൂണിവേഴ്സിറ്റിയിലെ റെക്ടര്‍ ഡോ.ബിലാല്‍ ഗോക്കിറാണ് ബിരുദ സമ്മേളനം ഉദ്ഘാടനം ചെയ്തത്. ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് ബിരുദ പ്രഭാഷണം നടത്തി. രാഷ്ട്രീയ, സാമൂഹ്യ, മത രംഗത്തെ നിരവധിപേര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു. പെണ്‍കുട്ടികളടക്കം 179 പേര്‍ ബിരുദം ഏറ്റുവാങ്ങി.

Tags:    

Similar News