ജിഷ വധക്കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി

Update: 2018-05-25 08:08 GMT
Editor : admin
ജിഷ വധക്കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി
Advertising

അന്വേഷണ സംഘത്തിന് ഈ ഘട്ടത്തില്‍ കോടതി ഉപദേശം നല്‍കേണ്ടതില്ല. ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന ഉത്തരവ് ലംഘിക്കുന്നത്

Full View

ജിഷ വധക്കേസ് സിബിഐക്ക് വിടേണ്ട സാഹചര്യം നിലവിലില്ലെന്ന് ഹൈക്കോടതി. അന്വേഷണ സംഘത്തിന് ഈ ഘട്ടത്തില്‍ കോടതി ഉപദേശം നല്‍കേണ്ടതില്ല. ഇരയുടെ പേര് പരാമര്‍ശിക്കരുതെന്ന ഉത്തരവ് ലംഘിക്കുന്നത് ദൌര്‍ഭാഗ്യകരമാണെന്നും കോടതി പറഞ്ഞു.

കേസില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുദ്ര വെച്ച കവറിലാണ് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേസ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തിലെ വീഴ്ചയും പ്രതികളെ പിടികൂടാന്‍ സാധിക്കാതെയും വന്നതോടെയാണ് അഭിഭാഷകയായ ടി ബി മിനി അടക്കമുള്ളവര്‍ ഹൈക്കോടതിയെ സമീപിച്ചത്. കേസ് സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹരജി കഴിഞ്ഞ ആറാം തീയതി കോടതി പരിഗണിച്ചിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഇടപെടാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്താന്‍ മുദ്രവെച്ച കവറില്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഹരജികള്‍ ഇന്ന് വീണ്ടും പരിഗണനയ്ക്ക് വരുന്നത്. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിയമവിദ്യാര്‍ത്ഥിയായ അജേഷ് നല്കിയ ഹരജിയും കോടതി ഇന്ന് പരിഗണിക്കും. കേസ് അന്വേഷണത്തിന് പുതിയ സംഘം വന്ന സാഹചര്യത്തില്‍
അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ എന്തെല്ലാം ഉണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി കേസ് സിബിഐ അന്വേഷണത്തിന് വിടാന്‍ തയ്യാറാണെന്ന് അറിയിച്ച സാഹചര്യത്തില്‍ ഇന്ന് ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News