വൃദ്ധസദനത്തില്‍ ലൈംഗികവൈകൃതം - അന്തേവാസികളുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍
വൃദ്ധസദനത്തിലെ അമ്മൂമ്മമാര് ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് ഇരയാകുന്നതിന്റെ തെളിവുകള്‍ പുറത്ത് വിടുന്നു ക്രൂരപീഡനം മരുന്ന് നല്കി മയക്കി കിടത്തിയ ശേഷം
ക്രൂരമായ ലൈംഗിക വൈകൃതങ്ങള്‍ക്ക് വൃദ്ധസദനത്തിലെ അമ്മൂമ്മാര് ഇരയായതിന്റെ തെളിവുകള്‍ മീഡിയവണിന് ലഭിച്ചു. വ്യദ്ധസദനത്തിലെ ജീവനക്കാരും ജീവനക്കാരുടെ സഹായത്തോടെ പുറത്ത് നിന്ന് എത്തുന്നവരുമാണ് അമ്മൂമ്മമാരെ ലൈംഗികമായി ഉപയോഗിക്കുന്നത്. അമിത ഡോസിലുള്ള മരുന്നുകള്‍ നല്‍കിയാണ് പീഡനം. മീഡിയവണ്‍ അന്വേഷണം തുടരുന്നു.
ഒരു ദിവസം പുതപ്പ് പുതച്ച് കൊണ്ടിരിക്കുന്പോള്‍ ഓടിവന്ന് പിടിച്ചു. മറ്റൊരു പെണ്ണിനെ പുറകില്‍ നിന്ന് കുത്തും. നിനക്ക് തന്നാലെന്താടി. ഞാന്‍ ആണല്ലേ എന്നൊക്കെ പറയും.
മക്കളോ വേണ്ടപ്പെട്ടവരോ ഉപേക്ഷിച്ച് വേറെ ഗതിയില്ലാതെ വ്യദ്ധസദനത്തില് അഭയം തേടിയ ഒരമ്മയുടെ അനുഭവമാണിത്.എല്ലാ വൃദ്ധസദനങ്ങളും ഇങ്ങനെയാണെന്ന അഭിപ്രായം ഇല്ല. പക്ഷെ ഇങ്ങനെയുള്ളതും ഉണ്ട് എന്നത് സത്യമാണ്. മരുന്ന് കൊടുത്ത് മയക്കി കിടത്തി ഉപയോഗിക്കുമെന്നാണ് അമ്മൂമ്മാര് പറഞ്ഞത്. മയക്കം മാറി ബോധം തെളിയുമ്പോഴേക്കും നേരം പുലരും. പിന്നെ വേദന കടിച്ചമര്‍ത്തി ആരോടും ഒന്നും പറയാതെ മുറിയുടെ അരികത്ത് ഒതുങ്ങിക്കൂടി ജീവിക്കും.
കൂറേ അമ്മൂമ്മാര് കിടക്കുന്ന മുറിയില്‍ രാത്രി കയറി വന്ന് ഒരമ്മൂമ്മയെ മറ്റുള്ളവരുടെ മുന്പില് വെച്ച് ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ വരെയുണ്ട് സാംസ്ക്കാരിക കേരളത്തില്‍. രാജ്യത്തിന് വലിയ സംഭാവന നല്‍കിയെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നാണ് ഇതൊക്കെ കേള്‍ക്കുന്നതെന്ന് എല്ലാവരും ഓര്‍ക്കണം.