വി.എസും എം.എം മണിയും ഒരേ വേദിയില്‍

Update: 2018-05-26 19:50 GMT
Editor : Ubaid
വി.എസും എം.എം മണിയും ഒരേ വേദിയില്‍
വി.എസും എം.എം മണിയും ഒരേ വേദിയില്‍
AddThis Website Tools
Advertising

വേങ്ങരയിലെ എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ മന്ത്രി എം.എം മണിയാണ് ആദ്യമെത്തിയത്

Full View

മൂന്നാര്‍ വിഷയത്തിന്റെ പേരില്‍ ഇടഞ്ഞതിനു ശേഷം ആദ്യമായി വി.എസ് അച്യുതാനന്ദനും മന്ത്രി എം.എം മണിയും ഒരേ വേദിയിലെത്തി. മലപ്പുറം വേങ്ങരയിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഇരുവരും ഒന്നിച്ചത്. പ്രസംഗത്തില്‍ വി.എസ് ആന്‍റണിയേയും കുഞ്ഞാലിക്കുട്ടിയേയും കടന്നാക്രമിച്ചു.

വേങ്ങരയിലെ എല്‍.ഡി.എഫ് പ്രചാരണ വേദിയില്‍ മന്ത്രി എം.എം മണിയാണ് ആദ്യമെത്തിയത്. പിന്നാലെ വി എസ് അച്യുതാനന്ദനും എത്തി. എഴുന്നേറ്റ് നിന്നാണ് മണി വി എസിനെ സ്വീകരിച്ചത്. ഇടക്ക് അല്‍പ്പം കുശലം. പ്രസംഗത്തില്‍ പരിഹാസശരമേറ്റത് കുഞ്ഞാലിക്കുട്ടിക്ക്. എ.കെ ആന്‍റണിയേയും വി.എസ് വെറുതേ വിട്ടില്ല. ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ചാണ് വി.എസ് വേദി വിട്ടത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News