വിഎസിന്റെ നവമാധ്യമപ്രവേശം; സിപിഎമ്മിന്റെ കമ്പ്യൂട്ടര്‍ വിരുദ്ധത ഓര്‍മിപ്പിച്ച് ഉമ്മന്‍ചാണ്ടി
കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന്‍ നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്.
കഴിഞ്ഞദിവസമാണ് വിഎസ് അച്യുതാനന്ദന്‍ നവമാധ്യമലോകത്ത് അരങ്ങേറ്റം കുറിച്ചത്. സ്വന്തമായൊരു വെബ്‍സൈറ്റും കൂടാതെ ഫേസ്‍ബുക്ക് അടക്കമുള്ള സോഷ്യല്‍മീഡിയയിലും വിഎസ് സാന്നിധ്യം കുറിച്ചു. വിഎസും സ്‍മാര്‍ട്ട് ആയി, ഇനി വിഎസ് വിരല്‍ത്തുമ്പില്‍ എന്നൊക്കെ ആയിരുന്നു മാധ്യമലോകം പ്രതിപക്ഷ നേതാവിന്റെ ഈ അരങ്ങേറ്റത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് നവമാധ്യമങ്ങളുടെ ശക്തി പരീക്ഷിക്കാനുള്ള വിഎസിന്റെ ഈ തിരിച്ചറിവിനെ, 1980 കളില്‍ സിപിഎം നടത്തിയ കമ്പ്യൂട്ടര്‍ വിരുദ്ധ പോരാട്ടങ്ങള്‍ ഓര്‍മ്മിപ്പിച്ച് പരിഹസിക്കുകയാണ് ഫേസ്‍ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൊഴിലില്ലായ്മയുണ്ടാക്കുമെന്ന പ്രചരണവുമായി 80 കളില്‍ കമ്പ്യൂട്ടറുകള്‍ക്കെതിരെ സിപിഎം യുദ്ധം പ്രഖ്യാപിച്ചതു മൂലം കേരളത്തിന് രാജ്യത്തിന്റെ ഐടി തലസ്ഥാനമെന്ന സ്ഥാനം നഷ്ടമായെന്നും ഐടി മേഖലയിലെ അപ്രമാദിത്യമാണ് ഇടതുപക്ഷത്തിന്റെ ഈ കള്ളപ്രചാരണം മൂലം സംഭവിച്ചതെന്നും ഉമ്മന്‍ചാണ്ടി കുറ്റപ്പെടുത്തുന്നു. 2005 ല്‍ താന്‍ മുഖ്യമന്ത്രി ആയപ്പോഴാണ് ഐടി വ്യവസായ വികസനത്തിന് ഊര്‍ജം നല്‍കിയ സ്‍മാര്‍ട്ട് സിറ്റി പദ്ധതി കൊണ്ടുവന്നതെന്നും ഉമ്മന്‍ചാണ്ടി പറയുന്നു.
പ്രതിപക്ഷ നേതാവ് ശ്രീ വി.എസ്. കേരളത്തിന്റെ 'വിരല്‍തുമ്പില്‍ സ്മാര്‍ട്ട് അച്യുതാനന്ദന്‍' എന്നെല്ലാമുള്ള വിശേഷണത്തോടെ അങ...
Posted by Oommen Chandy on Monday, April 18, 2016