ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണിടിഞ്ഞ് വീണ് മരിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍
Update: 2018-05-26 02:57 GMT


അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും
കെട്ടിട നിര്‍മ്മാണത്തിനിടെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മണ്ണ് ഇടിഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍. അനധികൃതമായി കെട്ടിടം നിര്‍മ്മിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മരിച്ച തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുമെന്നും പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മന്ത്രി പറഞ്ഞു.