തോമസ് ഐസക്കിന്റെ ധവളപത്രത്തില്‍ പിശകുകളുണ്ടെന്ന് ഉമ്മന്‍ചാണ്ടി

Update: 2018-05-26 16:18 GMT
Editor : Alwyn K Jose
തോമസ് ഐസക്കിന്റെ ധവളപത്രത്തില്‍ പിശകുകളുണ്ടെന്ന് ഉമ്മന്‍ചാണ്ടി
Advertising

റവന്യു കമ്മി കണക്കാക്കിയത് പല വസ്തുതകളും മറച്ചുവെച്ചാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി

Full View

ധനമന്ത്രി തോമസ് ഐസക് കൊണ്ടുവന്ന ധവളപത്രത്തിലെ യുഡിഎഫ് സര്‍ക്കാരിനെതിരായ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. റവന്യു കമ്മി കണക്കാക്കിയത് പല വസ്തുതകളും മറച്ചുവെച്ചാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. രണ്ട് ശമ്പള കമ്മീഷന്‍ നടപ്പിലാക്കിയ കേരളത്തിലെ ആദ്യത്തെ സര്‍ക്കാരാണ് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍. നികുതി പിരിവിലെ വര്‍ധന തെറ്റായി കണക്കാക്കിയെന്നും ഉമ്മന്‍ചാണ്ടി കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായ നികുതിയേതര വരുമാനത്തിലെ റെക്കോ‍ഡ് കളക്ഷന്‍ ധവളപത്രം മറച്ചുവെച്ചു. നികുതി വരുമാനത്തിലും വര്‍ധനവുണ്ടായി. റവന്യു കമ്മിയുടെ കാര്യത്തില്‍ ധവളപത്രത്തിലെ വിമര്‍ശം യുഡിഎഫ് നയത്തിനുള്ള അംഗീകാരമായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 46323 പുതിയ തസ്തികകളില്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമനം നല്‍കി. ഇതൊന്നും പാഴ്ചെലവുകളല്ലെന്ന് പറഞ്ഞായിരുന്നു യുഡിഎഫ് സര്‍ക്കാര്‍ ധൂര്‍ത്തടിച്ചുവെന്ന പരാമര്‍ശത്തിന് ഉമ്മന്‍ചാണ്ടി മറുപടി പറഞ്ഞത്.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News