നെഹ്റു ട്രോഫി ജലോത്സവത്തില്‍ കരുത്തറിയിക്കാന്‍ കാസര്‍കോടുനിന്നും തുഴച്ചിലുകാരെത്തി

Update: 2018-05-27 13:16 GMT
നെഹ്റു ട്രോഫി ജലോത്സവത്തില്‍ കരുത്തറിയിക്കാന്‍ കാസര്‍കോടുനിന്നും തുഴച്ചിലുകാരെത്തി
Advertising

ചെറുവത്തൂര്‍, നീലേശ്വരം ഭാഗങ്ങളിലെ ആറു തുഴച്ചില്‍ ടീമുകളില്‍ നിന്നാണ്

Full View

കുട്ടനാടിന്റെ ജലമാമാങ്കമായ നെഹ്റു ട്രോഫി ജലോത്സവത്തിന് വടക്കേ മലബാറിന്റെ കരുത്തും പങ്കു ചേരുന്നു. എടത്വാ വില്ലേജ് ബോട്ട് ക്ലബിനു വേണ്ടി നൂറോളം തുഴക്കാരാണ് കപ്പ് ലക്ഷ്യമിട്ട് ചുണ്ടന്‍ വള്ളത്തിൽ ഇക്കുറി തുഴയേന്തുന്നത്. കരുത്തറിയിക്കാന്‍ കാസര്‍കോടുനിന്നും തുഴച്ചില്‍കാരെത്തിയതോടെ കുട്ടനാടന്‍ കരകളുടെ ആവേശം വര്‍ധിക്കുകയാണ്.

മാസങ്ങള്‍ക്ക് മുമ്പേ കുട്ടനാട്ടിലെ ക്ലബ് ഭാരവാഹികള്‍ കാസര്‍കോടെത്തി ടീമിലേക്ക് തുഴച്ചില്‍കാരെകണ്ടു വെച്ചു. കാസര്‍കോട്ടെ തീരദേശ മേഖലകളിലെ വള്ളംകളി ക്ലബുകള്‍ വഴിയാണ് തെരഞ്ഞെടുപ്പ് നടന്നത്. ചെറുവത്തൂര്‍, നീലേശ്വരം ഭാഗങ്ങളിലെ ആറു തുഴച്ചില്‍ ടീമുകളില്‍ നിന്നാണ് എടത്വാ വില്ലേജ് ബോട്ട് ക്ലബിനു തുഴയെറിയാനാളുകളെ ലഭിച്ചത്. കഴിഞ്ഞ വർഷം ചുരുളന്‍ വള്ളത്തില്‍ മത്സരിച്ചതിന്റെ അനുഭവ സമ്പത്താണ് ഇവരുടെ പ്രധാന കൈമുതല്‍.

തുഴച്ചിലിന്റെ രീതിയില്‍ തെക്കുവടക്ക് സമന്വയം തീര്‍ത്താണിവര്‍ അങ്കത്തിനിറങ്ങുന്നത്. അതിന്റെ ആവേശത്തിലാണ് കാസര്‍കോട്ടുകാര്‍. കാസര്‍കോടിന് പുറമേ വിവിധ വള്ളങ്ങളിലായി പത്ത് ജില്ലയുടെ പ്രാതിധ്യം നെഹ്റു ട്രോഫി ജലമേളക്കുണ്ട്. അതിനു പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വിദേശികളും പട്ടാളക്കാരും വരെ ഈ ജലപൂരത്തിന്റെ ഭാഗമാകുന്നുണ്ട്.

Tags:    

Similar News