പുസ്തക വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്
തന്‍റെ പുസ്തകം ആത്മകഥാ ഗണത്തില്‍ പെടുന്ന പുസ്തകമാണ്. സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു
പുസ്തക വിവാദത്തില്‍ ചീഫ് സെക്രട്ടറിക്ക് മറുപടിയുമായി ജേക്കബ് തോമസ്. പുസ്തക രചന അറിയിക്കേണ്ടവരെ അറിയിച്ച ശേഷമാണ്. ചട്ടലംഘനം എന്ന ആരോപണത്തില്‍ കഴമ്പില്ല. തന്റെ പുസ്തകം ആത്മകഥാ ഗണത്തില്‍ പെടുന്ന പുസ്തകമാണ്. സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ലെന്നും ജേക്കബ് തോമസ് മീഡിയവണിനോട് പറഞ്ഞു. വ്യൂ പോയിന്‍റിലാണ് ജേക്ക്ബ തോമസ് നിലപാട് വ്യക്തമാക്കിയത്.
പുസ്തക രചന അറിയിക്കേണ്ടവരെ അറിയിച്ചതിന് ശേഷമണ്. ചട്ടലംഘനം എന്ന ആരോപണത്തില്‍ കഴമ്പില്ല
തന്റെ പുസ്തകം ആത്മകഥാ ഗണത്തില്‍ പെട്ട ഒരു സാഹിത്യകൃതിയാണ്. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ ജീവിതകഥ പറയുന്ന പുസ്കമാണ്.സാഹിത്യ രചനക്ക് അനുമതി ആവശ്യമില്ല. ആത്മകഥ പറയുമ്പോള്‍ 30 വര്‍ഷത്തെ തന്‍റെ സര്‍വ്വീസ് ജീവിതം അതിന്‍റെ ഭാഗമാകുന്നത് സ്വാഭാവികമാണ്. ആത്മകഥ പിന്നീട് പ്രസിദ്ധീകരിച്ചാല്‍ മതിയെന്ന് പറയുമ്പോള്‍ അതുവരെ താന്‍ ജീവിച്ചിരിക്കുമെന്ന് ആര്‍ക്കെങ്കിലും ഉറപ്പു നല്‍കാന്‍ കഴിയുമോയെന്നും ജേക്കബ് തോമസ് ചോദിച്ചു.
സര്‍വീസില്‍ നിന്ന് അവധിയെടുത്തത് പുസ്തകം പുറത്തിറക്കാനാണ്. തന്റെ ആവശ്യം മുഖ്യമന്ത്രി മനസിലാക്കിയിട്ടുണ്ടെന്നും ജേക്കബ് തോമസ് അവകാശപ്പെട്ടു.രണ്ടാം ഭാഗത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുണ്ടാകുമെന്നും പുതിയ പുസ്തകത്തിന്‍റെ രചനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.