വിജയമല്ല, ആയിഷാ പോറ്റിയുടെ ഭൂരിപക്ഷം കണക്കുകൂട്ടി സിപിഎം

Update: 2018-05-27 10:05 GMT
Editor : admin
വിജയമല്ല, ആയിഷാ പോറ്റിയുടെ ഭൂരിപക്ഷം കണക്കുകൂട്ടി സിപിഎം
Advertising

മൂന്നാം അങ്കത്തിന് അയിഷാപോറ്റിക്ക് അവസരം നല്‍കേണ്ടതില്ലെന്നായിരുന്നു ഇത്തവണ സിപിഎം ആലോചിച്ചത്. എന്നാല്‍

Full View

വോട്ടെടുപ്പ് കഴിയും മുന്‍പേ കൊട്ടാരക്കരയില്‍ ആയിഷാപോറ്റിയുടെ ഭൂരിപക്ഷമാണ് സിപിഎം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ എത്ര ഭൂരിപക്ഷം കൂടുതല്‍ കിട്ടും എന്ന് മാത്രമേ സിപിഎമ്മിന് ആശങ്കയുള്ളൂ. അതേ സമയം കോണ്‍ഗ്രസാകട്ടെ അട്ടിമറിക്കായുള്ള അത്ഭുതങ്ങളാണ് കൊട്ടാരക്കരയില്‍ തേടുന്നത്.

കൊട്ടാരക്കരയില്‍ തുടര്‍ച്ചയായി ജയിച്ചുവന്ന ആര്‍ ബാലകൃഷ്മപിള്ളയെ 2006ല്‍ തറപറ്റിച്ചാണ് പി ആയിഷാപോറ്റി തെരഞ്ഞെടുപ്പ് രംഗത്തേക്ക് കടന്നെത്തുന്നത്. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ ബാലകൃഷ്ണപിള്ളയുടെ നോമിനിയായ ഡോക്ടര്‍ എന്‍എന്‍ മുരളിയെ 20,000ത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി വീണ്ടും കരുത്ത്കാട്ടി. മൂന്നാം അങ്കത്തിന് അയിഷാപോറ്റിക്ക് അവസരം നല്‍കേണ്ടതില്ലെന്നായിരുന്നു ഇത്തവണ സിപിഎം ആലോചിച്ചത്. എന്നാല്‍ അടിത്തട്ടിലെ തിരയിളക്കം മനസിലാക്കിയതോടെ പന്ത് അയിഷാപോറ്റിക്ക് തന്നെ വിട്ട് നല്‍കി. ഇപ്പോള്‍ ഭൂരിപക്ഷത്തെക്കുറിച്ചാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്.

കേരളകോണ്‍ഗ്രസ് ബി മുന്നണിവിട്ടതോടെ കോണ്‍ഗ്രസിന് ലഭിച്ച കൊട്ടാരക്കരയില്‍ കന്നി അംഗക്കാരനായ സവിന്‍ സത്യനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. യുവത്വത്തിന് ഒരു വോട്ടെന്ന മുദ്രാവാക്യത്തില്‍ കൊട്ടാരക്കരയില്‍ അട്ടിമറി പ്രതീക്ഷിക്കുന്നുണ്ട്

വോട്ടുചോരുന്ന പതിവ് പോരായ്മയില്‍ ഇത്തവണയെങ്കിലും മാറ്റമുണ്ടാകുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്നു. സിപിഐ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം രാധാ രാജേന്ദ്രനാണ് കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

Tags:    

Writer - admin

contributor

Editor - admin

contributor

Similar News