പിണറായി സര്‍ക്കാരിന് സെക്രട്ടറിയേറ്റിന്റെ അവസ്ഥ ശരിയാക്കാനാകുമോ ? മീഡിയവണ്‍ അന്വേഷണം
നൂറുകണക്കിന് പേരാണ് ഓരോ ദിവസവും പരാതികളുമായി സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. തീര്‍പ്പാകാനുള്ളത് ലക്ഷക്കണക്കിന് ഫയലുകളും.
നൂറുകണക്കിന് പേരാണ് ഓരോ ദിവസവും പരാതികളുമായി സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. തീര്‍പ്പാകാനുള്ളത് ലക്ഷക്കണക്കിന് ഫയലുകളും. സെക്രട്ടറിയേറ്റിലെ കാര്യങ്ങള്‍ ശരിയാക്കാനും ജനങ്ങളുടെ ആവശ്യങ്ങള്‍ വേഗം പരിഹരിക്കാനും കച്ചകെട്ടിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് സെക്രട്ടറിയേറ്റ് ശരിയാക്കാനൊക്കുമോ. മീഡിയവണ്‍ അന്വേഷിക്കുന്നു
ഭരണസിരാകേന്ദ്രത്തിന്റെ പടികള്‍ കയറിയിറങ്ങി പാഴായ എണ്ണമറ്റ ജീവിതങ്ങളുടെ നിരവധി സാമ്പിളുകളാണ് ഇവിടെ കാണാന്‍ കഴിയുക. സെക്രട്ടറിയേറ്റ് ശരിയായില്ലെങ്കില്‍ രാഷ്ട്രീയസ്വാധീനമില്ലാത്തവര് നോവലിസ്റ്റ് ആനന്ദ് എഴുതിയ പോലെ അമരുന്ന പൊടിയില്‍ നിന്ന് വീണ്ടും ഉയരുന്ന പൊടിയിലേക്ക് നടന്നുകൊണ്ടേയിരിക്കും.