വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: റാഗിംഗ് വിവരം കോളേജ് അധികൃതര്‍ മറച്ചു വെച്ചെന്ന് ബന്ധുക്കള്‍

Update: 2018-05-28 12:26 GMT
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: റാഗിംഗ് വിവരം കോളേജ് അധികൃതര്‍ മറച്ചു വെച്ചെന്ന് ബന്ധുക്കള്‍
Advertising

സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍

Full View

കോഴിക്കോട് ചെരണ്ടത്തൂര്‍ എം എച്ച് ഇ എസ് കോളേജിലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. കോളേജിലെ അന്തരീക്ഷത്തെക്കുറിച്ച് കാലിക്കറ്റ് സര്‍വകലാശാല പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോളേജ് അധികൃതര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും രംഗത്തെത്തി.

വടകര ചെരണ്ടത്തൂരിലെ എം എച്ച് ഇ എസ് കോളേജ് വിദ്യാര്‍ത്ഥിനിയായ ഹസ്നാസ് ആത്മഹത്യ ചെയ്തത് റാഗിംഗിനെത്തുടര്‍ന്നാണെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് മന്ത്രി ടിപി രാമകൃഷ്ണന്‍ ഹസ്നാസിന്റെ വീട്ടിലെത്തിയത്. വിദ്യാര്‍ത്ഥിനി കോളേജില്‍ നേരിട്ട പീഡനങ്ങള്‍ ബന്ധുക്കള്‍ മന്ത്രിയോട് വിവരിച്ചു. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.

വിഷയത്തില്‍ കോളേജ് അധികൃതരും കുറ്റക്കാരാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അന്വേഷണം കാര്യക്ഷമമായി നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. കോളേജിനെതിരായ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുകയാണ്. പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എബിവിപിയും എംഎസ്എഫും വടകര നിയോജകമണ്ഡലത്തില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.

Tags:    

Similar News