ചവറയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി

Update: 2018-05-28 09:22 GMT
Editor : Jaisy
ചവറയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി
ചവറയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസുകാരെ വളഞ്ഞിട്ട് തല്ലി
AddThis Website Tools
Advertising

ചവറ കെഎംഎല്‍ എല്ലില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം

കൊല്ലം ചവറയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ഉദ്യാഗസ്ഥരെ വളഞ്ഞിട്ട് തല്ലി. ചവറ കെഎംഎല്‍ എല്ലില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. മോക് ഡ്രില്‍ നടക്കുന്നതിനിടെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ പ്രകടനവും മായി എത്തിയത് പൊലീസ് തടഞ്ഞിരുന്നു. ഇതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.ചവറ എസ് ഐ ഫ്രാന്‍സിസ് ഗ്രീക്ക്, സിവില്‍ പൊലീസ് ഓഫീസര്‍ ബെനഡിക്ക് എന്നിവര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു.

സംസ്ഥാനത്തെ നിയമ വാഴ്ച തകര്‍ന്നതായി സുധീരന്‍

ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ട സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ നിയമ വാഴ്ച തകര്‍ന്നതായി കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. ചവറയില്‍ എസ്എഫ്ഐക്കാര്‍ എസ്ഐയെ ആക്രമിച്ചതും ഉദയം പേരൂര്‍ സംഭവവും ഇതിന് ഉദാഹരണമാണ്. സംസ്ഥാന സര്‍ക്കാര്‍ ഗൌരവത്തില്‍ ഇടപെട്ടില്ലെങ്കില്‍ ഗവര്‍ണറുടെ ഇടപെടല്‍ ആവശ്യപ്പെടേണ്ടി വരുമെന്നും സുധീര്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News