കാല്‍വിരലുകളാല്‍ സ്വപ്ന വിസ്‍മയം തീര്‍ക്കുന്ന സ്വപ്ന

Update: 2018-05-28 10:57 GMT
കാല്‍വിരലുകളാല്‍ സ്വപ്ന വിസ്‍മയം തീര്‍ക്കുന്ന സ്വപ്ന
കാല്‍വിരലുകളാല്‍ സ്വപ്ന വിസ്‍മയം തീര്‍ക്കുന്ന സ്വപ്ന
AddThis Website Tools
Advertising

ആത്മവിശ്വാസം നിറഞ്ഞ പു‍ഞ്ചിരിയോടെ സ്വപ്ന കൈപ്പിടിയിലൊതുക്കിയ ജീവിതം ഏവര്‍ക്കും മാതൃകയാണ്.

Full View

ഭിന്നശേഷിയെ മറികടന്ന് ജീവിതവിജയം നേടിയ കഥയാണ് എറണാകുളം കോതമംഗലം സ്വദേശി സ്വപ്നയുടേത്. ചിത്രങ്ങളുടെ ലോകത്ത് കാല്‍വിരലുകള്‍ കൊണ്ടാണ് സ്വപ്ന വിസ്മയം തീര്‍ക്കുന്നത്. ആത്മവിശ്വാസം നിറഞ്ഞ പു‍ഞ്ചിരിയോടെ സ്വപ്ന കൈപ്പിടിയിലൊതുക്കിയ ജീവിതം ഏവര്‍ക്കും മാതൃകയാണ്.

ജീവിതത്തിലെ എല്ലാ പ്രതിസന്ധികളെയും സ്വപ്ന അതിജീവിച്ചത് ഈ ചിരി കൊണ്ടാണ്. മറ്റുള്ളവരില്‍ നിന്ന് തനിക്ക് എന്തെങ്കിലും കുറവുകളുണ്ടെന്ന് വിശ്വസിച്ചില്ല. പകരം ജീവിതത്തെ പോസിറ്റീവ് ആയി മാത്രം കണ്ടു. ഒഴിവുവേളകളിലെ ചിത്രംവരയോട് ബിരുദപഠനത്തിന് ശേഷം കൂടുതല്‍ താത്പര്യം തോന്നി.

ചിത്രകലയെ കൂടുതല്‍ ശാസ്ത്രീയമായി സമീപിക്കാന്‍ ബെന്നി മാത്യുവെന്ന അധ്യാപകന്റെ ശിക്ഷണം ഏറെ സഹായിച്ചു. അങ്ങനെ കാല്‍വിരലുകളില്‍ സ്കെച്ച് പെന്നിന് പകരം പെയിന്റിങ് ബ്രഷുകളെത്തി. കാന്‍വാസുകളില്‍ നിറങ്ങള്‍ വിരിഞ്ഞു. ജീവിതത്തിന്റെ വിവിധ നിറങ്ങളെ കുറിച്ച് സ്വപ്നക്കും പറയാനുണ്ട്.
അക്രിലിക്കില്‍ ചെയ്ത പെയിന്റിങ്ങുകളോടാണ് സ്വപ്നക്ക് ഏറെ പ്രിയം. ചിത്രകലയില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താനുള്ള ശ്രമങ്ങളിലാണ് സ്വപ്ന ഇപ്പോള്‍. ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുണ്ടെങ്കില്‍ ജീവിതത്തില്‍ എന്തും നേടാനാകുമെന്നാണ് അന്നും ഇന്നും സ്വപ്നയുടെ പോളിസി.

Tags:    

Similar News