മാവൂര്‍ ഗ്രാസിം ഫാക്ടറി ഭൂമിയില്‍ പുതിയ വ്യവസായം വരുന്നു

Update: 2018-05-28 05:22 GMT
Editor : Subin
മാവൂര്‍ ഗ്രാസിം ഫാക്ടറി ഭൂമിയില്‍ പുതിയ വ്യവസായം വരുന്നു
Advertising

പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാറിന് ജിഎംഐ ഭാരവാഹികള്‍ കത്ത് നല്‍കി

Full View

കോഴിക്കോട് മാവൂരില്‍ ഗ്രാസിം ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന ഭൂമിയില്‍ പുതിയ വ്യവസായത്തിന് പദ്ധതിയുമായി ഗ്രെയ്റ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് ഫൗണ്ടേഷന്‍. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിനെയും ബിര്‍ല ഗ്രൂപ്പിനെയും സമീപിച്ചു.

ഒരു കാലത്ത് മലബാറിന്റെ വ്യവസായ കേന്ദ്രമായിരുന്ന മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് അടച്ച് പൂട്ടിയിട്ട് 16 വര്‍ഷമായി. ഇതിനിടെ പലതവണ ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം ഫലവത്തായിരുന്നില്ല. വ്യവസായം തുടങ്ങാന്‍ ബിര്‍ലയും മുന്നോട്ടു വന്നില്ല. ഇതോടെ സര്‍ക്കാര്‍ ബിര്‍ലയ്ക്ക് നല്‍കിയ 236 ഏക്കര്‍ ഭൂമിയടക്കം 316 ഏക്കര്‍ ഭൂമി വെറുതെ കിടക്കുകയാണ്. ഇതോടെയാണ് സര്‍ക്കാരുമായും ബിര്‍ല ഗ്രൂപ്പുമായി സംസാരിച്ച് പുതിയ പദ്ധതിക്ക് ഗ്രെയിറ്റര്‍ മലബാര്‍ ഇനീഷ്യേറ്റീവ് ഫൗണ്ടേഷന്‍ രംഗത്ത് വരുന്നത്.

പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട് സിറ്റി പദ്ധതിയാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കാറിന് ജിഎംഐ ഭാരവാഹികള്‍ കത്ത് നല്‍കി. സര്‍ക്കാറിന്റെയും ബിര്‍ലയുടെയും ഭാഗത്ത് നിന്ന് അനുകൂല നിലപാടുണ്ടായാല്‍ മാവൂര്‍ വീണ്ടും വ്യവസായ ഭൂമിയാകും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News