കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് പുതിയ ഭവന പദ്ധതിയുമായി ഇപിഎഫ്ഒ

Update: 2018-05-28 00:40 GMT
കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് പുതിയ ഭവന പദ്ധതിയുമായി ഇപിഎഫ്ഒ
Advertising

ഭവന നിര്‍മ്മാണ പദ്ധതിക്കായി സൊസൈറ്റികള്‍

പിഎഫ് ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് പുതിയ ഭവനപദ്ധതിയുമായി എപ്ലോയ്‍മെന്റ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ശമ്പളം കുറവുള്ള തൊഴിലാളികള്‍ക്കായി സൊസൈറ്റികള്‍ രൂപീകരിച്ച് ഭവന നിര്‍മ്മാണത്തിനുള്ള അവസരം ഒരുക്കാനാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പിഎഫ് ആനുകൂല്യങ്ങള്‍ ഉണ്ടെങ്കിലും കുറഞ്ഞ ശമ്പളമുള്ള തൊഴിലാളികള്‍ വീട് വെക്കാന്‍ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് പുതിയ ഭവന പദ്ധതി നടപ്പാക്കാന്‍ എപ്ലോയ്സ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ തീരുമാനിച്ചത്. പിഎഫ് അംഗത്വമുള്ളവരുടെ സൊസൈറ്റികള്‍ രൂപീകരിച്ച് ഭവന വായ്പയടക്കം ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

സാമ്പത്തിക സഹായം മാത്രമാണ് ഇപിഎഫ്ഒ നല്‍കുക. മറ്റ് ബാങ്കുകളില്‍ നിന്ന് ലോണ്‍ ലഭ്യമാക്കാനും ഇപിഎഫ്ഒയുടെ സഹായം ലഭിക്കും. തിരിച്ചടവ് പിഎഫില്‍ നിന്നുമായതിനാല്‍ തൊഴിലാളിക്ക് അധികഭാരം ഉണ്ടാകില്ല.

സൊസൈറ്റിയാണ് വീട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ നോക്കുക. പിഎഫ് ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തിലാകും സൊസൈറ്റികളുടെ പ്രവര്‍ത്തനം. കുറഞ്ഞത് പത്ത് പേരെങ്കിലും വേണം ഒരു സൊസൈറ്റിയില്‍.

Tags:    

Similar News