ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കേന്ദ്ര നിലപാടില്‍ ദുരൂഹതയെന്ന് ആര്‍എംപി

Update: 2018-05-29 15:05 GMT
Editor : Subin
ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കേന്ദ്ര നിലപാടില്‍ ദുരൂഹതയെന്ന് ആര്‍എംപി
ടിപി വധത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന കേന്ദ്ര നിലപാടില്‍ ദുരൂഹതയെന്ന് ആര്‍എംപി
AddThis Website Tools
Advertising

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതതല ഗൂഢാലോചന സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന കേന്ദ്രസര്‍ക്കാരിന്‍റെ നിലപാട് ദുരൂഹത നിറഞ്ഞതാണെന്ന് ആര്‍എംപി. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചതെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പറഞ്ഞു. ഇതിനുപിന്നില്‍ നടന്ന കാര്യങ്ങളെക്കുറിച്ച് ബിജെപി നേതാക്കള്‍ വിശദീകരിക്കേണ്ടതുണ്ട്. സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News