നാദാപുരത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ

Update: 2018-05-29 01:56 GMT
നാദാപുരത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ സര്‍വകക്ഷി യോഗത്തില്‍ ധാരണ
Advertising

പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് യോഗത്തില്‍ അറിയിച്ചു.

Full View

യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന നാദാപുരത്ത് സമാധാനം പുനസ്ഥാപിക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടര്‍ എന്‍ പ്രശാന്തിന്‍റെ അധ്യക്ഷതയിലാണ് സമാധാന യോഗം ചേര്‍ന്നത്. സമാധാന യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു.

വടകരയില്‍ ചേര്‍ന്ന സമാധാന യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശമാണ് ഉയര്‍ന്നത്. ഷിബിന്‍ വധക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയ മുഹമ്മദ് അസ്ലം അടക്കം 13 പേരുടെയും ജീവന് ഭീഷണി ഉണ്ടായിരിക്കെ നടന്ന കൊലപാതകം പോലീസിന്‍റെ വീഴ്ച മൂലമാണെന്ന് മുസ്ലിം ലീഗും കോണ്‍ഗ്രസും കുറ്റപ്പെടുത്തി. കൊലപാതകത്തിന് ശേഷം വീടുകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ പോലീസിന് തടയാമായിരുന്നെന്നും അഭിപ്രായമുയര്‍ന്നു. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ നിക്ഷിപ്ത താല്‍പര്യക്കാര്‍ അവസരം മുതലെടുക്കുമെന്ന ആശങ്കയും മുസ്ലിം ലീഗ് യോഗത്തില്‍ അറിയിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്താണ് പോലീസ് ഉത്തരവാദിത്തം കാണിക്കേണ്ടതെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമര്‍ പാണ്ടികശാല പ്രതികരിച്ചു.

പ്രദേശത്ത് പോലീസ് സുരക്ഷ വര്‍ധിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. മരിച്ച അസ്ലമിന്‍റെ കുടുംബത്തിനും വീടുകള്‍ ആക്രമിക്കപ്പെട്ടവര്‍ക്കും ധനസഹായം നല്‍കാന്‍ സര്‍ക്കാരിനോട് യോഗം ശിപാര്‍ശ ചെയ്തു. മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും സമാധാന കമ്മിറ്റികള്‍ ഉണ്ടാക്കാനും യോഗം തീരുമാനിച്ചു.

Tags:    

Similar News