പ്രപഞ്ചത്തിന് പുതിയ നിര്‍വചനവുമായി ഡോ സി രാധാകൃഷ്ണന്‍
പ്രപഞ്ചത്തിന്റെ 99ശതമാനവും ശൂന്യമാണെന്ന വാദം തിരുത്തിക്കൊണ്ടുള്ള പ്രബന്ധം പ്രമുഖ സയന്‍സ് ജേര്‍ണലായ പ്രീസ്പേസ് ജേര്‍ണലിലാണ്..
പ്രപഞ്ചത്തിന് പുതിയ നിര്‍വചനവുമായി ഡോ സി രാധാകൃഷ്ണന്‍. സ്പേസ് വോര്‍ടക്സ് തിയറി അഥവ ചുഴി സിദ്ധാന്തത്തിന് തിരുത്തലുകളുമായാണ് പുതിയ കണ്ടെത്തലുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്റെ 99ശതമാനവും ശൂന്യമാണെന്ന വാദം തിരുത്തിക്കൊണ്ടുള്ള പ്രബന്ധം പ്രമുഖ സയന്‍സ് ജേര്‍ണലായ പ്രീസ്പേസ് ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചത്.
മകന്‍ ഡോ കെ ആര്‍ ഗോപാലിന്റെ സഹായത്തോടെയാണ് പുതിയ ആശയത്തിലെത്തിയത്. പ്രപഞ്ചത്തിന് പുതിയ ഭൌതിക മാതൃകയാണ് ഇരുവരും ചേര്‍ന്ന് തയ്യാറാക്കിരിക്കുന്നത്. പ്രപഞ്ചത്തിന്റെ 99 ശതമാനവും ശൂന്യം അഥവ വാക്വമാണെന്നാണ് കാലങ്ങളായി ശാസ്ത്രം വിശദീകരിച്ച് വരുന്നത്. എന്നാല്‍ ശൂന്യതയെന്നത് മിഥ്യയാണെന്നും ദ്രവ്യത്തിന്റെ സഹായത്താല്‍ പ്രപഞ്ചം മുഴുവന്‍ പ്രവര്‍ത്തനം നടന്നുക്കൊണ്ടിരിക്കുന്നുവെന്നും സി രാധാകൃഷ്ണന്‍ വിശദീകരിക്കുന്നു.
പ്രീസ്പേസ് ജേണലിന്റെ 2016 ഡിസംബര്‍ ലക്കത്തിലാണ് ഡോ സി രാധാകൃഷ്ണന്റെ ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രപഞ്ച സൃഷ്ടിക്ക് പിന്നില്‍ അവ്യക്തം എന്ന മാധ്യമമാണെന്ന വേദദര്‍ശനത്തില്‍ നിന്നാണ് തനിക്ക് പുതിയ ആശയം രൂപീകരിക്കാനായതെന്ന് സി രാധാകൃഷ്ണന്‍ പറയുന്നു.
സമയത്തെ കുറിച്ച് ഇപ്പോള്‍ നാം അനുഭവിക്കുന്നത് മിഥ്യയാണെന്നും പ്രപഞ്ചത്തിന്റെ സ്പന്ദനത്തിന് അനുസരിച്ചാണ് സ്ഥിരസമയം നിലനില്‍ക്കുന്നതെന്നും ലേഖനത്തില്‍ വിശദീകരിക്കുന്നു.