ഹൈദരാബാദിലെ എസ്എഫ്ഐയുടെ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതക്ക് സമാനം: ബല്‍റാം

Update: 2018-05-29 03:10 GMT
Editor : Sithara
ഹൈദരാബാദിലെ എസ്എഫ്ഐയുടെ മുദ്രാവാക്യം സംഘ്പരിവാര്‍ അസഹിഷ്ണുതക്ക് സമാനം: ബല്‍റാം
Advertising

എംഎസ്‌എഫുകാരെ നോക്കി "വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ്‌ വിളിക്ക്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌" എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത്‌ സംഘ്‌പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്.

ഹൈദരാബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പിന്‍റെ വിജയാഹ്ലാദത്തിനിടെ എസ്എഫ്ഐ സഖ്യ സംഘടനകള്‍ക്കെതിരെ ഉയര്‍ത്തിയ അപകീര്‍ത്തികരമായ മുദ്രാവാക്യത്തിനെതിരെ വി ടി ബല്‍റാം എംഎല്‍എ. എംഎസ്‌എഫുകാരെ നോക്കി മലയാളികളായ എസ്‌എഫ്‌ഐ പ്രവർത്തകർ "വെക്കിനെടാ മൂരികളെ പച്ചക്കൊടി താഴെ, അന്തസ്സായ്‌ വിളിക്ക്‌ ഇങ്ക്വിലാബ്‌ സിന്ദാബാദ്‌" എന്ന് മുദ്രാവാക്യം വിളിക്കുമ്പോൾ അത്‌ സംഘ്‌പരിവാർ മുദ്രാവാക്യത്തിൽ നിന്ന് ഒരു വ്യത്യാസവും ഇല്ലാത്ത അസഹിഷ്ണുതയും വേട്ടയാടൽ പ്രവണതയുമാണ്‌ പ്രതിഫലിപ്പിക്കുന്നത്. ഫാസിസ്റ്റ്‌ വിരുദ്ധ രാഷ്ട്രീയ പ്രബുദ്ധതയുടെ ഉദാത്ത മാതൃകയായി ഉയർത്തിക്കാട്ടപ്പെടുന്ന ഒരു സർവ്വകലാശാല ക്യാമ്പസിലെ "യുവ വിപ്ലവകാരികൾ" ഇങ്ങനെയൊക്കെയാണ്‌ ചുറ്റുമുള്ള രാഷ്ട്രീയത്തെ നോക്കിക്കാണുന്നതെങ്കിൽ അവരുടെ വിജയം എബിവിപിയുടെ വിജയത്തേക്കാൾ താരതമ്യത്തിൽ മാത്രം അൽപം ഭേദമാണെന്നേ ആശ്വസിക്കാൻ കഴിയൂ എന്നും ബല്‍റാം ഫേസ് ബുക്കില്‍ കുറിച്ചു.

സംഘികൾ, കോങ്ങികൾ, കമ്മികൾ, അന്തംകമ്മികൾ, സുഡാപ്പികൾ എന്നൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുകൂലികളെ ചുരുക്കി വിളിക്കുന്നതുപോലെയല്ല മൂരികള്‍ എന്ന അഭിസംബോധനയെന്നും വി ടി ബല്‍റാം വ്യക്തമാക്കി. സംഘികളും കമ്മികളും ഒരുപോലെ മത്സരിച്ച്‌ ഈ അഭിസംബോധന നടത്താറുണ്ട്‌. എന്നാൽ ഇത്‌ അങ്ങേയറ്റം അധിക്ഷേപപരവും വംശീയ ദുസ്സൂചനകളുള്ളതുമാണ്‌‌. മൂരികൾ അഥവാ കാളകൾ എന്നത്‌ മുസ്‍ലിം സ്വത്വവുമായി ചേർത്തുവെക്കുന്നത്‌ ബീഫ്‌ തീറ്റ അടക്കമുള്ള ഭക്ഷണശീലങ്ങളെ ഒരു രാഷ്ട്രീയ വിഷയമായി ഉയർത്താനാഗ്രഹിക്കുന്ന സംഘ്‌ പരിവാറിന്റെ ഹിന്ദുത്വ അജണ്ടയാണ്‌. മുസ്‍ലിം ലീഗ്‌ പ്രതിനിധാനം ചെയ്യുന്ന മുസ്‍ലിം സ്വത്വത്തെ തന്നെ കടന്നാക്രമിക്കാനാണ്‌ സംഘികളോടൊപ്പം സൈബർ സഖാക്കളും മൂരി വിളികൾ തുടരുന്നതെന്നും ബല്‍റാം വിമര്‍ശിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News