റാഗിങ്: പരാതി നല്‍കിയിട്ടും കോളജ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍

Update: 2018-05-29 14:34 GMT
Editor : admin
റാഗിങ്: പരാതി നല്‍കിയിട്ടും കോളജ് അധികൃതര്‍ നടപടിയെടുത്തില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
Advertising

കര്‍ണാടകയില്‍ വെച്ച് ദലിത് വിദ്യാര്‍ഥിനി റാഗിങിന് ഇരയായത് കോളജ് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍.

Full View

കര്‍ണാടകയില്‍ വെച്ച് ദലിത് വിദ്യാര്‍ഥിനി റാഗിങിന് ഇരയായത് കോളജ് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍. കോളജ് അധികൃതര്‍ക്ക് നേരത്തെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല.

മലപ്പുറം എടപ്പാള്‍ സ്വദേശിയായ അശ്വതി കര്‍ണാടകയിലെ ഗുല്‍ബര്‍ഗിലെ അല്‍ഗാമ കോളജ് ഓഫ് നഴ്സിങ് എന്ന സ്ഥാപനത്തിലാണ് പഠിച്ചിരുന്നത്. ഹോസ്റ്റലില്‍ എത്തിയത് മുതല്‍ റാഗിങ് ഉണ്ടായിരുന്നു. കോളജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല.

അതിക്രൂരമായ പീഡനമാണ് അശ്വതി നേരിട്ടത്. റാഗിങ് നടന്നിട്ടും അത് മറച്ച് വെക്കാനാണ് അധികൃതര്‍ ശ്രമിച്ചത്. ഇതാണ് അശ്വതിയുടെ നില ഗുരുതരമാകാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. അശ്വതിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സ നടക്കുന്നത്. റാഗ് ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News